ജല സെൻസസിനൊരുങ്ങി കർണ്ണാടക വനം വകുപ്പ്

ബെംഗളൂരു: കർണ്ണാടകയിൽ ആദ്യമായി ജല സെൻസസിനൊരുങ്ങി സംസ്ഥാന വനം വകുപ്പ്. ഈ മാസം ഇരുപത്തിയഞ്ചിന് ആരംഭിക്കുന്ന ജല സെൻസസ് കർണ്ണാടകയിലെ ജലാശയങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിക്കാനും സംരക്ഷണ ആനുകൂല്യങ്ങൾ ലഭിക്കാനുമാണ് നടത്തുന്നത്. ജലസംഭരണികൾക്കും നദീതീരങ്ങൾക്കും പുറമെ നാൽപ്പതിനായിരത്തോളം തണ്ണീർതടങ്ങൾ സംസ്ഥാനത്തുണ്ട്.
പ്രാദേശിക പക്ഷി നിരീക്ഷകരോട് സെൻസസിനായുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷികൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ സെൻസസ് സഹായിക്കും. പക്ഷികളുടെ ആവാസ സംരംക്ഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർവ്വേയുടെ പ്രധാന ലക്ഷ്യമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സഞ്ജയ് മോഹൻ പറഞ്ഞു.
സെൻസസിലൂടെ ഏത് ജലാശയത്തിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും ഇതോടൊപ്പം തടാക സംരക്ഷണ പദ്ധതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മനസ്സിലാക്കാൻ സാധിക്കും. ജലാശയങ്ങളുടെ കൃത്യമായ കണക്കെടുപ്പിനും സെൻസസ് വഴിതെളിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.