മെട്രോ നിർമ്മാണം. ബന്നാര്‍ഘട്ട-ഔട്ടര്‍റിങ് റോഡില്‍ വന്‍ ഗതാഗതകുരുക്കിന് സാധ്യത

ബെംഗളുരു: ബൊമ്മസാന്ദ്ര-രാഷ്ട്രീയ വിദ്യാലയ റോഡ് അടക്കമുള്ള പ്രധാന ഹൈവേകളില്‍ വരും ദിവസങ്ങളില്‍ വന്‍ ഗതാഗതകുരുക്കുകള്‍ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. നമ്മ മെട്രോ റീച്ചിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിടിഎം ചെക്ക് പോസ്റ്റിന് സമീപമുള്ള ജയദേവ മേല്‍പ്പാലം പൂര്‍ണമായും പൊളിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുക. മേല്‍പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം തന്നെ പൊളിച്ചുനീക്കിയിരുന്നു.

പന്ത്രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള പാലം വരുന്ന രണ്ട് ദിവസങ്ങള്‍ക്കകം പൂര്‍ണമായും പൊളിക്കും. ദേശീയപാതയില്‍ ഈ ഭാഗത്ത് വരുംദിവസങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് ഉണ്ടാവുക. മേല്‍പ്പാലത്തിന് താഴെയുള്ള ബന്നാര്‍ഘട്ട റോഡിലെ അണ്ടര്‍പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം റിങ് റോഡ് വഴി രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ ബിഎംടിസി ബസുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ആംബുലന്‍സിനും ഒഴികെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.