വാര്‍ണറും ഫിഞ്ചും പൊളിച്ചടുക്കി; ഇന്ത്യ ‘ഫ്‌ലാറ്റാ’യി; ഓസീസിന് 10 വിക്കറ്റ് ജയം

മുംബൈ: ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും താണ്ഡവമാടിയപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസിന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37.4 ഓവറില്‍ ഓസീസ് മറികടക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 112 പന്തില്‍ പുറത്താകാതെ 128 റണ്‍സും ആരോണ്‍ ഫിഞ്ച് 114 പന്തില്‍ പുറത്താകാതെ 110 റണ്‍സും നേടി. മൂന്നു സിക്‌സറും 17 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. രണ്ടു സിക്‌സറും 13 ബൌണ്ടറികളുമാണ് ഫിഞ്ച് പായിച്ചത്.
ഇന്ത്യന്‍ പേസര്‍മാരെയെല്ലാം നിര്‍ദാഷിണ്യം നേരിട്ട ഓസീസ് ഓപ്പണര്‍മാരില്‍നിന്ന് തല്ല് കുറച്ച് കിട്ടിയത് രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനും മാത്രമാണ്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 17ന് രാജ്‌കോട്ടില്‍ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.