മാതാവിന് വേണ്ടി വീല്‍ചെയര്‍ചോദിച്ചു;ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ് യുവതിയെ ഭീഷണിപ്പെടുത്തി

ബംഗളുരു- 75 വയസ് പ്രായമുള്ള അമ്മയ്ക്ക് വേണ്ടി വീല്‍ച്ചെയര്‍ ആവശ്യപ്പെട്ടതിന് യുവതിയോട് മോശമായി പെരുമാറിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിനെതിരെ നടപടിയെന്ന് ഏവിയേഷന്‍ മന്ത്രിയുടെ ഉറപ്പ്. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക് യാത്ര ചെയ്ത യുവതിയോടാണ്് പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തന്റെ 75 വയസ് പ്രായമുള്ള മാതാവിന് വേണ്ടി വിമാനം ബംഗളുരുവിലെ കെമ്പഗൗഡ വിമാനതാവളത്തില്‍ ഇറങ്ങിയപ്പോള്‍ വീല്‍ ചെയര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സുപ്രിയ ഉണ്ണി നായര്‍ പറഞ്ഞു. എന്നാല്‍ തന്നെ  ഭീഷണിപ്പെടുത്തുകയുമായിരുന്നു പൈലറ്റെന്ന് ഇവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

ആദ്യമായാണ് വിമാനയാത്രയില്‍ ഇത്തരമൊരു ദുരനുഭവമുണ്ടാവുന്നതെന്നും അവര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് പൈലറ്റ് ജയകൃഷ്ണന് എതിരെ നടപടി സ്വീകരിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെ പരാതി അറിയിച്ച യാത്രക്കാരിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.