Follow the News Bengaluru channel on WhatsApp

കാർ ലോറിയിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: കേരള കർണ്ണാടക അതിർത്തിയായ ഗുണ്ടൽപേട്ടിനു സമീപം നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ചു കയറി കാർ യാത്രക്കാരൻ മരണപ്പെട്ടു. കോഴിക്കോട് ചാലപ്പുറം സ്വദേശി ശങ്കർ രാമകൃഷ്ണനാണ് മരണപ്പെട്ടത്. ബെംഗളൂരു ഇൻഫോസിസിൽ എഞ്ചിനീയറാണ്. കോഴിക്കോട് കൊല്ലേഗൽ ദേശീയ പാതയിൽ ഗുണ്ടൽപേട്ടിന് സമീപമുള്ള കുത്തുനൂരിൽ ബുധനാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം നടന്നത്. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ശങ്കർ ഓടിച്ചിരുന്ന കാർ ചരക്കു ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഗുണ്ടൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. ഡെന്റൽ കോളേജ് പ്രെഫസർ ഡോ. ഇ രാമകൃഷ്ണനാണ് പിതാവ്. മാതാവ്: ഡോ. പി.ജി. ഉഷ. സഹോദരങ്ങൾ : ലക്ഷ്മൺ (നെതർലാന്റ്), ഡോ. ജാനകി (കെ.എം.സി.ടി. ഹോസ്പിറ്റൽ) സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.