Follow the News Bengaluru channel on WhatsApp

പൊതുഇടങ്ങളിൽ ചപ്പുചവറുകൾ നിക്ഷേപിച്ചാൽ ഇനി മുതല്‍ പിഴ 1000 രൂപ

ബെംഗളൂരു : പൊതു സ്ഥലങ്ങളിൽ ചപ്പു ചവറുകൾ നിക്ഷേപിക്കുന്നതിനും മലമൂത്ര വിസർജ്ജനം നടത്തുന്നവർക്കുമുള്ള പിഴ തുക ബെംഗളൂരു മഹാനഗര പാലികെ ( ബി.ബി.എം.പി) കുത്തനെ ഉയർത്തി.നേരത്തെ 500 രൂപയായിരുന്നത്തില്‍ നിന്നും 1000 രൂപയായിട്ടാണ് തുക വര്‍ദ്ധിപ്പിച്ചത്. ബി.ബി.എം.പി. ബൈ ലോ ഷെഡ്യൂൾ – നാല് പ്രകാരമാണ് പുതിയ തീരുമാനം. വേർതിരിക്കാത്ത മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതുമൂലം ദിവസേന നഗരത്തിൽ 6000 ടൺ മാലിന്യങ്ങളാണ് കുമിഞ്ഞു  കൂടുന്നത്. പൊതു സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിരിക്കുകയാണ്.ഇതിനായി 400 ൽ അധികം ഉദ്യോഗസ്ഥൻമാരെ നിയമിക്കുമെന്ന് ബി.ബി.എം.പി ജോയിന്റ് കമ്മീഷണർ ഫോർ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് (എസ്.ഡബ്ല്യൂ.എം.) സർഫറാസ് ഖാൻ പറഞ്ഞു. 198 വാർഡുകളിൽ ഓരോന്നിനും എസ്.ഡബ്ല്യൂ.എം. മാർഷലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ഇതു നിരീക്ഷിച്ച് പിഴ ഈടാക്കും. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം കുറ്റവാളികളുടെ വിശദാംശങ്ങൾ ജി.പി.എസ് അധിഷ്ടിത ഹാൻഡ് സെറ്റിൽ രേഖപ്പെടുത്തും . ആവർത്തിച്ചുള്ള കുറ്റവാളികളെ കണ്ടെത്താൻ ഇതു സഹായിക്കുമെന്നും നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥന്മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.