വരൂ നമുക്ക് ബി.എം.ടി.സിയുടെ എ.സി. ബസ്സിൽ നഗരം കാണാം

ബെംഗളൂരു : ഒറ്റ ദിവസം കൊണ്ട് ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങൾ നിങ്ങൾക്കു ചുറ്റികാണണമെങ്കിൽ ബി.എം.ടി.സി ഇതാ എ.സി. ബസ്സുമായി തയ്യാറായി കഴിഞ്ഞു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ സിറ്റി ടൂറിനായുള്ള ദർശിനി ബസ് സർവ്വീസിലാണ് ബി.എം.ടി.സി. എ.സി. ബസ്സുകൾ കൂടി ഉൾകൊള്ളിച്ചിരിക്കുന്നത്. കാടു മല്ലേശ്വര ക്ഷേത്രം, ബാംഗ്ലൂർ പാലസ്, സെൻറ് മേരീസ് ബസലിക്ക, എച്ച്.എ.എൽ. മ്യൂസിയം, മുരുഗേഷ് പാളയ ശിവ ക്ഷേത്രം, ലാൽബാഗ് വെസ്റ്റ് ഗേറ്റ്, വിധാൻ സൗധ, ഹൈക്കോടതി, ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ദർശിനി എ.സി. വോൾവോ ബസ്സ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
മുതിർന്നവർക്ക് 420 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇംഗ്ലീഷ് ,കന്നഡ, ഹിന്ദി, തെലുഗ് ഭാഷകളിൽ വിവരണങ്ങൾ ലഭ്യമാക്കും. 41 സീറ്റുകളുള്ള രണ്ടു ബസ്സുകൾ ശനി, ഞായർ ദിവസങ്ങളിലാണ് സർവ്വീസ് നടത്തുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.