കാമുകിയെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം യുവാവിനെ കൊണ്ടെത്തിച്ചത് കൊലപാതകത്തിൽ. ചിക്കബെല്ലാപുരയിലാണ് സംഭവം. പതിനേഴ് വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസിൽ കാമുകൻ വെങ്കിടേഷ് കുമാറിനെ (21) ചിക്കബെല്ലാപുര പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം വെങ്കിടേഷ് പെൺകുട്ടിയുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. ആരോപണം നിഷേധിച്ച പെൺകുട്ടിയോട് നമ്മുക്ക് ആത്മഹത്യ ചെയ്യാമെന്ന് പറയുകയും പെൺകുട്ടിക്ക് വിഷം കലർത്തിയ ശീതളപാനീയം നൽകുകയും ചെയ്തു. എന്നാൽ പെൺകുട്ടിക്ക് നൽകിയ ശീതള പാനീയത്തിൽ മാത്രമായിരുന്നു വിഷം കലർത്തിയിരുന്നത്. വിഷ പാനീയം കുടിച്ച യുവതിയെ യുവതിയുടെ വീട്ടിൽ കൊണ്ടാക്കിയ വെങ്കിടേഷ് തന്നെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളോട് ഇക്കാര്യം അറിയിച്ചത്. ഉടൻ ചിക്കബെല്ലാപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ വെങ്കിടേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.