Follow the News Bengaluru channel on WhatsApp

വിഭജനനയം പറഞ്ഞ് ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന നേരം കൊണ്ട് അമിത്ഷാ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുകയാണ് വേണ്ടത്: സിദ്ധരാമയ്യ

ബെംഗളുരു: അമിത്ഷാ വിഭജനനയം പറഞ്ഞ് ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന നേരം കൊണ്ട് പ്രളയബാധിത പ്രദേശങ്ങളില്‍ എന്തുകൊണ്ടാണ് സന്ദര്‍ശനം നടത്താത്തതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് മതിയോ എന്നതിനെ കുറിച്ച് എന്തുകൊണ്ടാണ് അമിത്ഷാ അന്വേഷണം നടത്താത്തത്.
5000 കോടിയുടെ നാശനഷ്ടം നിങ്ങള്‍ തന്നെ കണക്കാക്കിയിട്ടും 1,870 കോടി മാത്രമാണ് അനുവദിച്ചത്. ബാക്കി തുക എപ്പോള്‍ തരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്? സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍സി നടപ്പിലാക്കുമ്പോഴേക്കും എന്തെങ്കിലും അവശേഷിക്കുമോ? ‘സിദ്ധരാമയ്യ ചോദിച്ചു.

ശനിയാഴ്ച്ച വൈകുന്നേരമാണ് അമിത്ഷാ പൗരത്വഭേദഹതി നിയമവുമായി ബന്ധപ്പെട്ട പൊതുജനറാലിയില്‍ പങ്കെടുക്കുന്നതിനായി കര്‍ണ്ണാടകയില്‍ എത്തിയത്. ബി.ജെ.പി ജനാധിപത്യത്തേയും ഭരണഘടനയേയും ബഹുമാനിക്കുന്നില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.