വിദ്യാർത്ഥിനികളോട് മോശമായ ചോദ്യങ്ങൾ ചോദിച്ച അധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു : വിദ്യാർത്ഥിനികളോട് മോശം ചോദ്യങ്ങൾ ചോദിച്ചു അപമര്യാദയായി പെരുമാറിയ  സ്കൂള്‍ അധ്യാപകനെ രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. തുംകൂരിലാണ് സംഭവം. തുംകൂർ ഗവ. ഹൈസ്കൂളിലെ ശാസ്ത്ര അധ്യാപകനും കൈദല സ്വദേശിയുമായ യതീഷ് കുമാറിനെയാണ് തുംകൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. യതീഷ് കുമാറിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് വിദ്യാർത്ഥികൾ നേരത്തെ മറ്റു അധ്യാപകരോട് പരാതിപെട്ടിരുന്നുവെങ്കിലും ഇയാൾക്കെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടികളുടെ പരാതിയെ തുടർന്ന് ക്ഷുഭിതരായ രക്ഷിതാക്കൾ സ്കൂളിൽ എത്തി യതീഷിനോട് വിശദീകരണം ചോദിച്ചെങ്കിലും ഇദ്ദേഹം ക്ലാസ്സ് റൂമിനകത്ത് കയറി വാതിൽ അകത്തു നിന്നും പൂട്ടുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.