Follow the News Bengaluru channel on WhatsApp

മംഗളൂരു വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ ബോംബ് കണ്ടെത്തി

മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിലെ ടെർമിനലിൽ യാത്രക്കാരെ സഹായിക്കാനായി പ്രവർത്തിക്കുന്ന എയർ പോർട്ട് ടെർമിനൽ മാനേജർ (എ.ടി.എം) കൗണ്ടറിലാണ് ഇന്നു രാവിലെ ബോംബ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു നിന്ന് ബാഗ് നീക്കം ചെയ്തു. എയർപോർട്ട് സുരക്ഷ പ്രോട്ടോകോൾ അനുസരിച്ച് പിന്നീട് എത്തിയ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ വിശദമായ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകളുള്ള ബോംബ് സ്ഥിതീകരിച്ചത്. സെൻട്രൽ ഇൻട്രസ്റ്റിയൽ സെക്യൂരിറ്റി ഫോഴ്സ് ബോംബ് നിർവീര്യമാക്കി. അഞ്ഞൂറു മീറ്റർ വരെ പ്രഹരം ഏൽപ്പിക്കാൻ ശേഷിയുള്ള ബോംബാണ് കണ്ടെടുത്തത്. ബോംബു കണ്ടെത്തിയ സംഭവം വിമാനത്താവളത്തിലെ പതിവു സർവ്വീസുകളെ ബാധിച്ചില്ല.

ഇതിനിടയിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. സ്ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച ശേഷം ഓട്ടോയില്‍ മടങ്ങുന്ന ദൃശ്യങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റേയും മംഗളൂരു നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.