മലയാളി യുവാവിനെ ബെംഗളൂരുവിൽ കാണാതായി

ബെംഗളൂരു : ഹോട്ടൽ തൊഴിലാളിയായ യുവാവിനെ നാട്ടിലേക്കു മടങ്ങുന്നതിനിടയിൽ കാണാതായെന്ന് പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം സ്വദേശി അരുൺ രാജിനെ (38)യാണ് കാണാതായത്. സഹോദരൻ അശ്വിൻ രാജിനൊപ്പം സുന്ദര്‍ഘട്ടയിൽ ഹോട്ടലിൽ ജോലി നോക്കുകയായിരുന്ന അരുൺ കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലേക്കു പുറപ്പെടാനായി സഹോദരനൊപ്പം മജെസ്റ്റിക്ക് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കാണാതായത്. റെയിൽവേ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. അശ്വിനും ബന്ധുക്കളും പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാണാതായ അരുണിന് ചെറിയ തോതിൽ മാനസിക പ്രശ്നങ്ങളുള്ളതായി സഹോദരൻ അറിയിച്ചിട്ടുണ്ട്. അരുണിനെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ സഹോദരൻ അഭ്യർത്ഥിച്ചിട്ടുണ്ട്. 0828183330, 09746 101020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.