വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ കൂടുന്നു; വിമാന റസ്റ്റോറന്റുകള്‍ നിര്‍മിച്ചുനല്‍കാന്‍ ഒരു കമ്പനി

വിമാന യാത്രയെ പോലെ വിമാനത്തിലിരുന്ന് ഒരു നേരം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ? ഇത്തരക്കാരുടെ സ്വാധീനം കണക്കിലെടുത്ത് വിമാനമാതൃകയിലുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിര്‍മിക്കാന്‍ ധാരാളം ഓര്‍ഡര്‍ ലഭിക്കുന്നതായി ബെംഗളുരു ആസ്ഥാനമായ റോയല്‍ നാഗ് ഏവിയേഷന്‍കമ്പനി. വിമാനത്തിലിരുന്ന ്ഭക്ഷണം കഴിക്കുന്ന ഫീലിന് വേണ്ടി ആളുകള്‍ പണം മുടക്കാന്‍ തയ്യാറാണ്. അത്തരം റസ്റ്റോറന്റുകളുടെ നിര്‍മാണത്തിന് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചതായി അദേഹം അറിയിച്ചു.രാജസ്ഥാന്‍,വഡോദര,ഡെറാഡൂണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് വിമാനമാതൃകയിലുള്ള റസ്റ്റോറന്റ് നിര്‍മാണത്തിന് ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനിയുടെ സിഇഓ നരേഷ് കുമാര്‍ ഗണേഷ് അറിയിച്ചു.

2013ല്‍ ആരംഭിച്ച കമ്പനി ഇതുവരെ എയര്‍ബസ് എ 320 സെസ്‌ന, ഹന്‍സ, ബീച്ച് ക്രാഫ്റ്റ് എന്നീ വിമാനങ്ങളുടെ മാതൃകയാണ് നിര്‍മിച്ചിട്ടുള്ളത്.എയര്‍ബസ് മാതൃകയ്ക്ക് 1.9 കോടിരൂപയാണ് ചിലവ് വരിക. എയര്‍ഇന്ത്യയുടെ പഴയ ഉപയോഗശൂന്യമായ വിമാനം വാ്ങ്ങിയാണ് ഇതിന്റെ മോള്‍ഡുകള്‍ തയ്യാറാക്കുന്നത്. മാതൃക റെഡിയായാല്‍ സീറ്റിങ്ങ് അടക്കമുള്ള ഇന്റീരിയര്‍ ഓരോ ഹോട്ടലുടമകള്‍ക്കും പ്രത്യേകം ആവശ്യപ്പെടാം.
ലുധിയാനയിലും ഡല്‍ഹിയിലും പാട്യാലയിലുമൊക്കെ യഥാര്‍ഥ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള റസ്റ്ററന്റുകളുണ്ട്. എന്നാല്‍ 40 വര്‍ഷമെങ്കിലും പഴയെ വിമാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇവ തുരുമ്പെടുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ വിമാനത്തെ വെല്ലുന്ന മാതൃകകള്‍ക്കായി ആവശ്യക്കാര്‍ എത്തുന്നതെന്ന് കമ്പനി പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.