Follow the News Bengaluru channel on WhatsApp

എയര്‍പോര്‍ട്ടില്‍ ബോംബ്; കീഴടങ്ങിയ പ്രതിയെ ചോദ്യംചെയ്യുന്നു

 

ബംഗളുരു- മംഗളുരു വിമാനതാവളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്്. ഇന്ന് രാവിലെയാണ് ആദിത്യറാവു പോലീസില്‍ സ്വമേധയാ കീഴടങ്ങിയത്. മണിപ്പാല്‍ കെഎച്ച്ബി കോളനി സ്വദേശിയാണ് ഈ മുപ്പത്തിയാറുകാരന്‍. ഇന്ന് രാവിലെ എട്ട് മണിയോടെ ബംഗളുരുവിലെ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് കീഴടങ്ങിയത്. ഹാലാസുര്‍ഗേറ്റ് പോലിസ് അദേഹത്തെ ചോദ്യം ചെയ്യുകയാണ്. അതേസമയം 2018ല്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനതാവളത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ ജോലി ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് ഇയാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

സ്ഫോടക വസ്തുക്കളുള്ള ബാഗ് വിമാനതാവളത്തില്‍ ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ വെച്ച ശേഷം ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. കര്‍ണാടകയിലെ എയര്‍പോര്‍ട്ടുകളില്‍ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികളും പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.