കോറോണ വൈറസ് : ബെംഗളൂരു വിമാനത്താവളത്തിൽ മുൻകരുതൽ പരിശോധന

ബെംഗളൂരു : ചൈനയിൽ നിരവധി പേർക്ക് കോറോണ വൈറസ് രോഗം ബാധിച്ചെന്ന വിവരത്തെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബെംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ മുൻകരുതൽ പരിശോധനയും ഹെൽപ്പു ഡെസ്ക്കും ആരംഭിച്ചു.
സിംഗപൂർ, ഹോങ്ങ്കോങ്ങ്, കോലാലംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ തെർമ്മൽ സ്ക്രീനിംങ്ങിനു വിധേയമാക്കിയതിനു ശേഷമാണ് പുറത്തേക്കു വിടുന്നത്.
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ലോകാരോഗ്യസംഘടന ചൈനയിൽ കോറോണ വൈറസിനെ സ്ഥിരീകരിച്ചത്. ചൈനയിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് ചൈനയിലെ ഹ്യൂബി പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ന്യൂമോണിയ ബാധിതനായ ഒരാളിലാണ് നോവൽ കോറോണ വൈറസ് അഥവാ 2019-എൻകോവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്.
ഇതു ഗുരുതരമല്ല. എങ്കിലും പിന്നീട് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 55,000 ഓളം ഇന്ത്യക്കാർ ചൈനയുടെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്നുണ്ട്. ഇതിൽ ഷെൻഷെന്നിലെ നാൽപ്പത്തിയഞ്ചുകാരിയായ ഇന്ത്യൻ സ്കൂൾ അദ്ധ്യാപികക്ക് കോറോണ വൈറസ് രോഗമുണ്ടെന്ന സംശയത്തിൽ ചികിത്സയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.