Follow the News Bengaluru channel on WhatsApp

എസ്.എസ്. എൽ.സി. മാർക്ക് കാർഡ് തിരുത്തലുകൾ ഇനി മുതൽ ഓൺലൈൻ വഴി

ബെംഗളൂരു : എസ്.എസ്. എൽ.സി. മാർക്ക് കാർഡ് തിരുത്തലുകൾ ഇനി മുതൽ ഓൺലൈൻ വഴി സ്വീകരിക്കും. തപാൽ വഴി അയക്കുന്ന അപേക്ഷകൾ ലഭിക്കുന്നതിൽ സംഭവിക്കുന്ന കാലതാമസം ഇതോടൊ ഒഴിവാകും. പുതുക്കിയ മാർക്ക് കാർഡുകൾ ഇനി മുതൽ പത്തു ദിവസത്തിനുള്ളിൽ അപേക്ഷകന് ലഭിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. ഇതിനായുള്ള എല്ലാ നടപടികളും സർക്കാർ ഡിജിറ്റലാക്കി.ഇതോടൊ പേപ്പർലെസ്സ് സംവിധാനത്തിലേക്ക് വകുപ്പ് മാറികൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടക്കമെന്നോണം 2019 ഏപ്രിൽ മുതൽക്കുള്ള ഇന്റേണൽ പരീക്ഷ മാർക്ക് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ ആരംഭിച്ചിരുന്നു.
2003 നും 2019 ഇടയിലുള്ള വിദ്യാർത്ഥികളുടെ മാർക്കു കാർഡുകൾ ഡിജിറ്റൽ സ്റ്റോറേജിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഓൺലൈനിൽ ലഭ്യമാണെന്നും വിദ്യഭ്യാസമന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.