എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇത്തവണ 8.48 ലക്ഷം വിദ്യാര്‍ത്ഥികള്‍

ബെംഗളുരു: സംസ്ഥാനത്ത് ഇത്തവണ 8.48 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ നടക്കുന്ന പരീക്ഷയ്ക്കുള്ള ഒരുക്കം പുരോഗമിക്കുന്നതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു. 14735 പരീക്ഷാഹാളുകളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ രേഖകളിലെ തെറ്റ് തിരുത്തുന്നതിന് ജനുവരി 20 വരെയാണ് സമയം അനുവദിച്ചിരുന്നത്.
1.01 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ അവസരം ഉപയോഗിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അതീവ സുരക്ഷാ സംവിധാനങ്ങളാണ് പരീക്ഷാ ഹാളുകളിലുണ്ടാകുക. വാച്ചുകള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. മുഴുവന്‍ പരീക്ഷാഹാളുകളഇലും സിസിടിവി ക്യാമറകളുണ്ടാകും. ഒരുവിധത്തിലുള്ള ക്രമക്കേടുകള്‍ക്കും ഇടംനല്‍കാത്ത വിധത്തിലായിരിക്കും പരീക്ഷ നടത്തിപ്പെന്ന് അധികൃതര്‍ അറിയിച്ചു. 7000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കാളികളാകുമെന്ന് മന്ത്രി അറിയിച്ചു. ഏപ്രില്‍ മുതല്‍ മൂല്യനിര്‍ണയം തുടങ്ങും. 228 മൂല്യനിര്‍ണയകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഒരുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.