ബെംഗളൂരുവിലേക്ക് മലബാറിൽ നിന്നും പുതിയ ട്രൈയിൻ സർവീസ്

ബെംഗളൂരു : മലബാറിൽ നിന്നും ബെംഗളൂരുവിലേക്ക് പുതിയ ട്രൈയിൻ സർവീസ് അരംഭിക്കാൻ നടപടി തുടങ്ങിയതായി റെയിൽവേ അധികൃതർ കോഴിക്കോട് എം.പി. എം.കെ. രാഘവനെ അറിയിച്ചു. മലബാറിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട മുൻ ചർച്ചകളുടെ തുടർച്ചയായാണ് പുതിയ സർവീസിനുള്ള അംഗീകാരം. സൗത്ത് വെസ്റ്റ് റെയിൽവേയുടെ അനുവാദം കൂടി ലഭ്യമായാൽ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ എം.പി. യെ അറിയിച്ചു. പാലക്കാട് ഡിവിഷൻ റെയിൽവേ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എം.പി. റെയിൽവേ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിലാണ് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയത്. സതേൺ റെയിൽവേ ക്വാർട്ടേർസിൽ നടന്ന യോഗത്തിൽ ജനറൽ മാനേജർ ജോൺ തോമസ്,പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയർ സുധീർ പൻവർ, ചീഫ് കൊമേഴ്‌സ്യൽ മാനേജർ പ്രിയംവദ വിശ്വനാഥൻ, പ്രിൻസിപ്പൾ ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ട്യേര, തുടങ്ങിയ ഉദ്യേഗസ്ഥൻമാർ പങ്കെടുത്തു.
ബെംഗളൂരുവിൽ നിന്നും മംഗലാപുരം വഴി കണ്ണൂരേക്ക് പുറപ്പെടുന്ന ട്രൈയിൻ സർവ്വിസ് കോഴിക്കോടുവരെ നീട്ടാനുള്ള ആവശ്യവും അംഗീകരിച്ചിട്ടുണ്ട്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.