Follow the News Bengaluru channel on WhatsApp

കർണ്ണാടകയിൽ അന്ധവിശ്വാസ നിരോധന നിയമം നിലവിൽ വന്നു

ബെംഗളൂരു : അന്ധവിശ്വാസങ്ങളും ആഭിചാര-ദുരാചാരങ്ങളും നിരോധിച്ചുകൊണ്ടുള്ള നിയമം കർണ്ണാടകയിൽ ജനുവരി നാലു മുതൽ പ്രാബല്യത്തിലായതായി വിജ്ഞാപനമിറങ്ങി. ഈ നിയമപ്രകാരം അന്ധവിശ്വാസങ്ങൾ പടർത്തുന്നതും ദുരാചാരങ്ങൾ അനുഷ്ടിക്കുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമാണ്. കർണ്ണാടകയിൽ ചില ക്ഷേത്രങ്ങളിൽ നടക്കുന്ന മഡെ സ്നാന, കനൽ നടത്തം, ഗരുഡൻ തൂക്കം, നാരീ പൂജ, ദുർമന്ത്രവാദം തുടങ്ങിയവയൊക്കെ നിരോധന നിയമത്തിന്റെ പരിധിയിൽ പെടും.

സംഘപരിവാർ സംഘടനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് മുൻമുഖ്യമന്ത്രി സിദ്ദാരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു 2017 നവംബർ 17 ന് നിയമസഭയിൽ അന്ധവിശ്വാസ നിരോധന നിയമം പാസാക്കുന്നത്. കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻ ഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻറ് ബ്ലാക്ക് മാജിക് എന്ന പേരിലുള്ള ഈ ബിൽ 2013 ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സർക്കാർ പാസാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിന്റെ ചുവടു പിടിച്ചായിരുന്നു രൂപപ്പെടുത്തിയത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം ആദ്യമായി നിലവില്‍ വന്നത് മഹാരാഷ്ട്രയിലായിരുന്നു. അന്ധവിശ്വാസ ഉന്മൂലനസമിതി സ്ഥാപകനായിരുന്ന ഡോ. നരേന്ദ്രദാ ഭോൽക്കറായിരുന്നു ബിൽ തയ്യാറാക്കി 2003-ൽ മഹാരാഷ്ട്ര സർക്കാറിന് സമർപ്പിച്ചത്.

കര്‍ണാടകയില്‍ ദുരാചാരങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ടവരും ക്രൂരമായ പീഡനങ്ങള്‍ക്കിരയായവരും ഏറെയുണ്ടെന്ന് മാധ്യമങ്ങൾ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിധി കണ്ടെത്താന്‍ ഏഴു വയസ്സുകാരനെ ബലി കൊടുക്കാന്‍ ഒരുകൂട്ടമാളുകള്‍, കര്‍ണാടകയിലെ നഞ്ചന്‍കോട്ട് തയ്യാറായത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത സാഹിത്യപ്രതിഭ കല്‍ബുര്‍ഗിയിൽ കൊല ചെയ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തക ഗൗരീലങ്കേഷും ക്രൂരമായി വധിക്കപ്പെട്ടു. ഇതോടെ ബിൽ നിയമമാക്കുവൻ മുൻ സർക്കാരിൽ പുരോഗമനവാദികളിൽ നിന്നും ഏറെ സമ്മർദ്ദമുണ്ടായിരുന്നു.  ബി.ജെ.പി. സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ഈ ബിൽ നിയമായി പ്രാബല്യത്തിൽ വരുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.