Follow News Bengaluru on Google news

മോഹൻലാൽ തന്നെ ‘ പക്കി ‘

കായംകുളം കൊച്ചുണ്ണി എന്ന സിനിമയെ പ്രേക്ഷകർ ഒന്നടങ്കം എതിരേറ്റത് ഇത്തിക്കര പക്കിയായി വന്ന മോഹൻലാൽ എന്ന പ്രതിഭാശാലിയായ നടൻറെ ഉജ്ജ്വല പ്രകടനം കൊണ്ടാണ്.  വളരെ കുറച്ചു സീനുകളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും പ്രേക്ഷകർ ഇത്തിക്കര പക്കിയെ ആണ് ഹൃദയത്തിലേറ്റിയത് ഇത്തിക്കര പക്കി ടെലിവിഷൻ പരമ്പരയായി സൂര്യ ടീവി ഒരുക്കുമ്പോൾ ആരായിരിക്കും പക്കിയായി അഭിനയിക്കുക എന്നത് പ്രേക്ഷകർക്കിടയിലും സീരിയൽ ചലച്ചിത്ര മേഖലയിലും ഏറെ ചർച്ചാവിഷയമായിരുന്നു. ആരായിരിക്കും മിനി സ്ക്രീനിലെ ഇത്തിക്കരപക്കി എന്ന ശീർഷകത്തിൽ മോഹൻലാലിൻറെ ചിത്രത്തോടൊപ്പം സിനിമയിലെ പക്കി മോഹൻലാൽ ആണെങ്കിൽ സീരിയലിൽ ആരായിരിക്കും എന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു അത് വലിയ രീതിയിൽ വൈറൽ ആയിരുന്നു. മലയാളസിനിമയിലെ പല പ്രമുഖ നടന്മാരുടെയും പേരുകൾ പ്രേക്ഷകർ നിർദ്ദേശിച്ചിരുന്നു ഒപ്പം മോഹൻലാൽ തന്നെ ആ വേഷം ചെയ്യണം എന്നും ഒരുകൂട്ടം പ്രേക്ഷകർ വലിയതോതിൽ ആവശ്യപ്പെട്ടിരുന്നു എന്നും പരമ്പരയുടെ അണിയറപ്രവർത്തകർ പറയുകയുണ്ടായി. ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഇത്തിക്കരപക്കിയുടെ ആദ്യ എപ്പിസോഡിൽ തന്നെ മോഹൻലാൽ പ്രത്യക്ഷപ്പെടും എന്നാണ് വാർത്തകൾ പ്രചരിക്കുന്നത് ഹോളിവുഡിലും ബോളിവുഡിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട് എന്നുള്ളതാണ് പ്രേക്ഷകർക്കിടയിൽ ഇങ്ങനെ ഒരു വാർത്ത പ്രചരിക്കുവാൻ കാരണം .
ബോളിവുഡിൽ നിന്നുള്ള പല പ്രമുഖ നടീ നടന്മാരും ഇപ്പോൾ പല വെബ്സീരീസുകളിലും സജീവ സാന്നിധ്യമാണ്. സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ പോലും തൻറെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത് സർക്കസ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കൂടാതെ സെയിഫ് അലിഖാൻ,നസ്രുദീൻ സിദ്ധിഖി,എന്നിവർക്ക് വെബ്സീരീസിലൂടെ കിട്ടിയ വമ്പിച്ച പ്രേക്ഷക പിന്തുണയെ തുടർന്ന് അമിതാബ് ബച്ചൻ, അമീർഖാൻ,അക്ഷയ് കുമാർ തുടങ്ങിയവർ ഉടൻ വെബ്സീരീസിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട് .പ്രമുഖ നടിമാരായ പ്രിയങ്ക ചോപ്ര,ദീപിക പദുകോൺ തുടങ്ങിയവർ ഇംഗ്ലീഷ് സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു .ഏതായാലും ജനുവരി 2 7 ന് രാത്രി 08.30 ന് സൂര്യ ടീവി സംപ്രേക്ഷണം ചെയ്തു തുടങ്ങുന്ന ഇത്തിക്കരപക്കി എന്ന പരമ്പരയിൽ മലയാളത്തിൻറെ പ്രീയങ്കരനായ സൂപ്പർ താരം മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ മലയാളികൾ ഒന്നടങ്കം ആവേശപൂർവ്വം കാത്തിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.