ബാലികാ വിവാഹം തടഞ്ഞ് മൈസൂര്‍ പോലിസ്; വഴിത്തിരിവായത് ഫേസ്ബുക്ക് മെസേജ്

ബെംഗളുരു: ബാലികാ വിവാഹം തടഞ്ഞ് പോലിസ്. മൈസൂരിലെ ഗ്രാമത്തിലാണ് സംഭവം. പതിനൊന്നുകാരിയെ വിവാഹം ചെയ്ത് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം സംബന്ധിച്ച് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ സന്ദേശമയച്ചതാണ് വഴിത്തിരിവായത്. ഇതേതുടര്‍ന്ന് പോലീസ് നേരിട്ട് ഇടപെടുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയാണ് ഫേസ്ബുക്ക് പേജില്‍ പോലിസിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.

വിവാഹം തടയണമെന്ന അഭ്യര്‍ത്ഥനയും മെസേജിലുണ്ടായിരുന്നു. മൈസൂര്‍ പോലീസും വനിതാ ശിശുക്ഷേമ വകുപ്പും സംഭവത്തില്‍ ഇടപ്പെട്ടതോടെ ബാലികാ വിവാഹം തടയാന്‍ സാധിച്ചു. നിയമവിരുദ്ധമാണ് ബാലികാ വിവാഹമെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി ശിശുക്ഷേമ വിഭാഗത്തിന്റെ ഗേള്‍സ് ഹോമിലേക്ക് മാറ്റി.മാതാപിതാക്കള്‍ക്കും വരനും എതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.