മൈസൂരു-കൊച്ചി ആഭ്യന്തര വിമാനസര്‍വീസ് നിലച്ചിട്ട് രണ്ട് മാസം; ദുരിതത്തിലായി മലയാളികള്‍

മൈസൂരു: മൈസൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിരവധി മലയാളികളാണ് യാത്ര പുന:സ്ഥാപിക്കാത്തതിനാല്‍ ദുരിതത്തിലായിരിക്കുന്നത്. വിമാനയാത്ര റദ്ദായതിനാല്‍ മണിക്കൂറുകള്‍ നീണ്ട,ചുരം കയറിയുള്ള ബസ് യാത്രയാണ് ആളുകള്‍ക്ക് ഏക ആശ്രയം. പെട്ടെന്ന് ഒന്ന് നാട്ടില്‍ പോയി വരാന്‍ വേണ്ടി ആളുകള്‍ ആഭ്യന്തര വിമാനസര്‍വീസായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്.നവംബര്‍ 20ന് മൈസൂരു-കൊച്ചി ഫ്‌ളൈറ്റ് സര്‍വീസ് മുടങ്ങി നാളിത്ര പിന്നിടുമ്പോഴും പകരം സര്‍വീസോ നിലവിലുള്ളവ പുന:സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.

അതുകൊണ്ട് തന്നെ ആളുകള്‍ വളരെ ദുരിതത്തിലാണ്. മാര്‍ച്ച് അവസാന ആഴ്ചയായിരിക്കും ഈ സര്‍വീസ് ഇനി ലഭ്യമാകുകയുള്ളൂവെന്നാണ് വിവരം. എയര്‍ഇന്ത്യയുടെ സബ്‌സിഡി നിരക്കിലുള്ള അലയന്‍സ് എയര്‍ ആയിരുന്നു ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. മൈസൂരു നിന്ന് കൊച്ചിയിലെത്താന്‍ വെറും രണ്ടായിരം രൂപമാത്രമേ ടിക്കറ്റ് നിരക്കുള്ളൂ. ഇതായിരുന്നു ആളുകളെ ഈ വിമാന സര്‍വീസ് പ്രിയപ്പെട്ടതാക്കിയിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.