മംഗളുരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു

ബെംഗളുരു: യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലിം എന്ന മുത്തസ്ലീമാണ് മംഗളുരുവിന് സമീപത്തെ ബണ്ട്വാളില്‍ കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടകയില്‍ ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതിയായ അഫ്ഗാന്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബര്‍ 16 ന് കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശിയായ തസ്ലീമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയില്‍ മോചിതനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ കാറിലെത്തിയ സംഘം ജനുവരി 31ന് നെലോഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയത്.
സുഹൃത്തുക്കളുടെ പരാതിയില്‍ കര്‍ണാടക പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് മംഗളുരുവിന് സമീപം ബണ്ട്വാളില്‍ തസ്ലീം ബന്ദിയാക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവിടം വളഞ്ഞു.
ഇതിനിടെ തസ്ലിമുമായി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളില്‍ തള്ളുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.കൊലയാളികളെന്ന് കരുതുന്ന നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ മലയാൡയാണെന്നാണ് വിവരം. സ്വര്‍ണകടത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലിസ് നല്‍കുന്ന സൂചന
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.