പൗരത്വനിയമഭേദഗതിക്ക് എതിരെ നാടകം; വിദ്യാര്‍ത്ഥികളെ നാലാംതവണയും ചോദ്യം ചെയ്ത് പോലിസ്

 

ബെംഗളൂരു- പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപട്ടികക്കുമെതിരെ നാടകം അവതരിപ്പിച്ച കേസില്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി നാലാം ദിവസവും ചോദ്യം ചെയ്തു. കര്‍ണാടക ബീദറിലുള്ള ഷഹീന്‍ പ്രൈമറി ഉര്‍ദു മീഡിയംസ്‌കൂളിലെത്തിയാണ് വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ എത്തുന്ന പോലീസ് വിദ്യാര്‍ഥികളെ നാലു മുതല്‍ അഞ്ച് വരെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ച നാടകം ജനുവരി 21നാണ് സ്‌കൂളില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനു പിന്നാലെ സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബിഗത്തേയും ഒരു വിദ്യാര്‍ഥിയുടെ മാതാവിനേയും അറസ്റ്റുചെയ്തു.നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ പങ്കെടുത്തത്. നാടകം എഴുതിയത് ആര്? അധ്യാപികയാണോ നാടകം പഠിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് പോലീസുകാര്‍ വിദ്യാര്‍ഥികളോട് ചോദിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് വിദ്യാര്‍ഥികളെ ചോദ്യംചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസെത്തും. വൈകുന്നേരം നാലു മണിവരെ ചോദ്യംചെയ്യല്‍ തുടരും.
നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികളില്‍ ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമാപണം നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.