ബംഗ്ലാദേശികള്‍ എന്നാരോപിച്ച് കുടിയൊഴിപ്പിച്ചു; ഉടന്‍ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവ്

ബെംഗളുരു: അനധികൃത ബംഗ്ലാദേശികളെന്ന സംശയത്തിന്റെ പേരില്‍ ചേരിപ്രദേശങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളുടെ കിടപ്പാടങ്ങള്‍ ഒഴിപ്പിച്ച നടപടിക്ക് എതിരെ ഹൈക്കോടതി. ബെംഗളുരു കോര്‍പ്പറേഷനാണ് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. ഒരാളുടെ മുഖം നോക്കി ബംഗ്ലാദേശി പൗരനാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് കോടതി ചോദിച്ചു. കിടപ്പാടങ്ങള്‍ ഒഴിപ്പിച്ചവരെ സര്‍ക്കാര്‍ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ബെല്ലന്ദൂര്‍,വൈറ്റ്ഫീല്‍ഡ് ഭാഗങ്ങളിലുള്ള നൂറ് കണക്കിന് കുടുംബങ്ങളെയാണ് ബംഗ്ലാദേശികള്‍ എന്നാരോപിച്ച് കുടിയൊഴിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് പീപ്പിള്‍ യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആണ് ഹരജി നല്‍കിയത്. ഈ കേസിലാണ് വിധി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.