Follow the News Bengaluru channel on WhatsApp

കൊറോണ വൈറസ് : ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന

നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് പനി പരിശോധന നടത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർക്കായി മൈസൂരിലെ ഗവ. ആശുപത്രിയിലും ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലും ഗുണ്ടൽപേട്ട് ജനറൽ ആശുപത്രിയിലുമായും പ്രത്യേക വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരു : കേരള കർണ്ണാടക ചെക്ക് പോസ്റ്റുകളിൽ കർണ്ണാടക ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. കേരളത്തിൽ മൂന്ന് പേർക്കു കൊറോണ സ്ഥിരീകരിച്ചതോടെയാണ് പരിശോധന കർശനമാക്കിയത്‌. ദക്ഷിണ കന്നഡ, കുടക്, ചാമരാജ് നഗർ, മൈസൂരു എന്നീ ജില്ലകളിലെ കേരള അതിർത്തികളിലാണ് പരിശോധന ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളടക്കം എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ വ്യക്തമാക്കിയുള്ള ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റും. മംഗലാപുരം, കുടക് അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് പനി പരിശോധന നടത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർക്കായി മൈസൂരിലെ ഗവ. ആശുപത്രിയിലും ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലും ഗുണ്ടൽപേട്ട് ജനറൽ ആശുപത്രിയിലുമായും പ്രത്യേക വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും മടങ്ങിയെത്തിയ 63 യാത്രക്കാരിൽ 58 പേർ നിരീക്ഷണത്തിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.