Follow the News Bengaluru channel on WhatsApp

ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 30 കോടിരൂപ; അന്തംവിട്ട് കുടുംബം

ബെംഗളുരു: കര്‍ണാടകത്തിലെ ചന്നപട്ടണത്തിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ മുപ്പത് കോടിരൂപ. ഡിസംബര്‍ രണ്ടിനാണ് ചന്നപ്പട്ടണയിലെ പൂക്കച്ചവടക്കാരന്‍ സെയിദ് ബുഹാന്റെ ഭാര്യ രഹ്നയുടെ അക്കൗണ്ടില്‍ 30 കോടിരൂപയെത്തിയത്. എന്നാല്‍ ഇവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. കുറഞ്ഞ തുകയ്ക്ക് നിത്യജീവിതം കഴിഞ്ഞുപോകുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇത്രയും വലിയ തുക വന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ പൂക്കടക്കാരന്റെ വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു.

എന്നാല്‍ പണം തങ്ങള്‍ നിക്ഷേപിച്ചതല്ലെന്ന് വ്യക്തമാക്കിയതോടെ ബാങ്ക് അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാരാണ് ഈ പണം നിക്ഷേപിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ വെറും അറുപത് രൂപമാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.