Follow the News Bengaluru channel on WhatsApp

മന്ത്രിസഭാ പുനസംഘടന;’ പത്ത് എം എൽ എമാർ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു

ബെംഗളൂരു : ആറ് മാസം പ്രായമുള്ള യെദ്യൂരപ്പ സർക്കാറിലേക്ക് പുതുതായി പത്തു പേർ കൂടി മന്ത്രി സ്ഥാനത്തേക്ക്. ഇന്നു രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ എസ്. ടി. സോമേശ്വർ (യശ്വന്തപുരം) രമേഷ് ജർക്കി ഹോളി (ഗോഗക്ക് ) ആനന്ദ് സിംഗ് (വിജയനഗർ-ഹൊസ്പേട്ട്) ഡോ.കെ. സുധാകർ(ചിക്കബല്ലാപുര) ബൈരതി ബസവരാജ് (കെ.ആർ.പുരം), എ. പാട്ടീൽ ( ഹിരേക്കെരൂർ) ഗോപാലയ്യ(മഹാലക്ഷ്മി ലേഔട്ട്) കെ.സി. നാരായണ ഗൗഡ (കെ.ആർ.പേട്ട്), ശ്രീ മന്ത് ബാല സഹേബ് പാട്ടീൽ (കഗ്വാദ്) എന്നീ പത്ത് എം.എൽ.എ മാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ്  ബാല പുതിയ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഇതോടെ യെദ്യൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നടക്കം കൂറുമാറി ബി.ജെ.പി.യിലെത്തിയ പത്തു എം.എൽ.എ മാർക്കാണ് ഇപ്പോൾ മന്ത്രിസഭയിലേക്ക് ബെർത്ത് കിട്ടിയിരിക്കുന്നത്. പതിമൂന്ന് പേരാണ് മന്ത്രി സ്ഥാനമേൽക്കുന്നതെന്ന് ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും എം.ടി.ബി. നാഗരാജ്, അടഗൂരു എച്ച് വിശ്വനാഥ്, ആർ.ശങ്കർ എന്നിവരെ ജൂണിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. നൂറു കണക്കിന് പാർട്ടി പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ രാജ്ഭവനിൽ എത്തിചേർന്നിരുന്നു.മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ, പൊതുമരാമത്ത് മന്ത്രി ഗോവിന്ദ് കരജോൾ, ബി.ജെ.പി. എം.എൽ.എമാർ, കർണ്ണാടക ചീഫ് ജസ്റ്റീസ് വിജയഭാസ്കർ, മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുൻ സഖ്യ സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് 17 പേരായിരുന്നു രാജിവെച്ചത്. ഇതിൽ 13 പേർ ഉപതിഞ്ഞടുപ്പിനെ നേരിട്ടു. രണ്ടു പേർ പരാജയപ്പെട്ടു. രാജി വെച്ചവർക്ക് ബി.ജെ.പി. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതാണ്. 10 എം‌എൽ‌എമാരെ മാത്രമായി  മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതില്‍  ബിജെപിയുടെ മുതിർന്ന അംഗങ്ങളും മന്ത്രി സ്ഥാനാർത്ഥികളും അസന്തുഷ്ടരാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.