Follow the News Bengaluru channel on WhatsApp

കൊറോണ,അതിർത്തിയിലെ പരിശോധന ; നാടുപിടിക്കാൻ മടിച്ചു മലയാളികൾ

ബെംഗളൂരു : സകലരെയും വിറപ്പിച് മുന്നേറുന്ന കൊറോണ  വൈറസിനെ ഭയന്നു കേരളത്തിലേക്കുള്ള യാത്ര പോലും മാറ്റിവെച്ചിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളികൾ അടക്കമുള്ളവര്‍.  കേരളത്തിൽ വിവിധ ജില്ലകളിലായി മൂന്നുപേർക് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചതറിഞ്ഞതോടെ നാട്ടിലേക്കുള്ള യാത്ര ചിലര്‍ മാറ്റിവെച്ചിരിക്കുകയാണ്.  ഇതോടെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിലും ബുക്കിങ് നന്നെ കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ആഴ്ച അവസാനം ആയിട്ടും ഒട്ടുമിക്ക ബസുകളിലും സീറ്റുകൾ കാലിയാണ്. ട്രെയിനുകളുടെ  സ്ഥിതിയും  മറിച്ചല്ല. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ തന്നെ അത് ക്യാൻസൽ ചെയ്യുകയാണിപ്പോള്‍.

സാധാരണ വെള്ളിയാഴ്ചകളിൽ ആണ് നാട്ടിലേക്കുള്ള ഒഴുക്ക് ഏറ്റവും കൂടുതൽ  ഉണ്ടാകുന്നത്. ഈ ദിവസങ്ങളിലെ ടിക്കറ്റുകൾ ആഴ്ചകൾക്കു മുൻപ് തന്നെ വിറ്റു തീരാറുമുണ്ട്. എന്നാൽ എറണാകുളം പോലെ ഉള്ള സ്ഥലങ്ങളിലേക്കു പോലും വെളിയാഴ്ച ടിക്കറ്റ് ബാക്കിയാണ്.

ഓൺലൈൻ സൈറ്റ് ആയാലും ട്രാവൽ ഏജൻസി വഴി ആയാലും കേരളത്തിലെ മിക്ക പ്രദേശങ്ങളിലേക്കും ഏതു ദിവസത്തേക്കാണെങ്കിലും ടിക്കറ്റ് കിട്ടാനുണ്ട്.
അതിർത്തിയിൽ ഏർപ്പെടുത്തിയ ചെക്കിങ് മൂലവും  മലയാളികൾ യാത്ര ഒഴിവാക്കുന്നുണ്ട്. സാധാരണ പനിയോ ജലദോഷമോ ആണെങ്കിൽ കൂടി ചെക്കിങ്ങിൽ കുടുങ്ങിയാൽ തിരിച്ചു വരവ് മുടങ്ങുമോ എന്ന ഭയം പലർക്കുമുണ്ട്.
ഈ കഴിഞ്ഞ ദിവസമാണ് കേരള അതിർത്തികളില്‍  കർണാടകയിലേക്ക് കടക്കുന്നതിനു തൊട്ടു മുൻപ് ആരോഗ്യ പരിശോധന തുടങ്ങിയത്.
കാർ, ബൈക്ക് തുടങ്ങിയവ കര്‍ശനമായി പരിശോധിക്കുന്നുണ്ട്.  ബസുകളെയും ഒഴിവാക്കേണ്ട എന്നാണ് അധികൃതര്‍ക്ക് കിട്ടിയ  നിർദ്ദേശം.

മടിവാളയിലെ ട്രാവൽ ഏജൻസികള്‍ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലേക്കുള്ള യാത്ര പകുതിയോളം കുറഞ്ഞു എന്നാണ്. മിക്കവാറും എല്ലാ വെള്ളിയാഴ്ചകളിലും നാട്ടിൽ പോകുന്നവർ യാത്ര ഒഴിവാക്കി. വളരെ അത്യാവശ്യമുള്ളവർ മാത്രമാണ് ഇപ്പോള്‍ ടിക്കറ്റ് അന്വേഷിച്ചു വരുന്നതെന്നാണ് ഏജൻസികള്‍ പറയുന്നത്.

സാധാരണ യാത്രക്കാർക്ക് പുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരും നന്നേ കുറഞ്ഞു. വയനാട്, ആലപ്പുഴ, മൂന്നാർ മേഖലകളിലേക്കുള്ള യാത്രകളാണ് കൊറോണയിൽ കുടുങ്ങിയത്. പാക്കേജ് ടൂർ മുന്‍കൂട്ടി എടുത്തവർ ഈ അടുത്ത ദിവസങ്ങളിലായി യാത്ര റദ്ധാക്കുന്നുത്‌ പതിവാകുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.