Follow the News Bengaluru channel on WhatsApp

മണിപ്പാൽ ഹോസ്പിറ്റലിൽ ലോക അർബുദ ദിനം ആചരിച്ചു

ബെംഗളൂരു : ലോക അർബുദ ദിനചരണത്തോടനുബന്ധിച്ച് മണിപ്പാൽ ഹോസ്പിറ്റൽസ് അർബുദ രഹിത സമൂഹത്തിനായി പ്രതിജ്ഞ എടുത്തു. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ മണിപ്പാൽ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. സുദർശൻ ബല്ലാൾ, ഡോ.സോമശേഖർ (ചെയർമാൻ, എച്ച്.ഒ.ഡി. സർജിക്കൽ ഓങ്കോളജി), കന്നഡ ചലച്ചിത്ര താരം ഗാനവി ലക്ഷ്ൺ എന്നിവർ ചടങ്ങിൽ പ്രതിജ്ഞ ചൊല്ലി. അർബുദത്തെക്കുറിച്ച് അവബോധം നടത്തേണ്ട ആവശ്യകതയെപ്പറ്റിയും അർബുദത്തെ പരാജയപ്പെടുത്തുന്നതിനായി തുടക്കത്തിലേ അത് കണ്ടെത്തുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയും ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടു.

“അർബുദത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് ആഗോളതലത്തിൽ വലിയ ജാഗ്രതയ്ക്ക് കാരണമായത്. അവബോധമില്ലായ്മ, വൈകിയുള്ള ചികിത്സ എന്നിവ കൂടാതെ നിരന്തരമുള്ള നിരാകരണവും അവഗണനയും പ്രധാന കുറ്റവാളികളാണ്. അർബുദത്തെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം, ലോക-നിലവാരമുള്ള ചികിത്സയിലൂടെ അത് നേടിയെടുക്കാൻ സാധിക്കും. ഭാഗ്യവശാൽ, മണിപ്പാൽ ഹോസ്പിറ്റൽസിൽ ചികിത്സയ്ക്കായി ഞങ്ങൾ ആധുനിക സാങ്കേതികവിദ്യയ്ക്കായി നിക്ഷേപം നടത്തുന്നു, അവ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും അതുവഴി ഗതാഗതത്തിൻ്റെ ഭാരം ലഘൂകരിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. വാസ്തവത്തിൽ, വിവിധ ഉദ്യമങ്ങളിലൂടെ നിരവധി വർഷങ്ങളായി ഞങ്ങൾ അർബുദാവബോധത്തെ പിന്തുണച്ചുവരുന്നു. അതിനാൽ ഹൈപ്പർതേർമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറാപ്പി (HIPEC), പ്രഷറൈസ്ഡ് ഇൻട്രാപെരിറ്റോണിയൽ എയറിസോൾ കീമോതെറാപ്പി (PIPAC) എന്നിവയിലൂടെ അർബുദത്തെ ചികിത്സിക്കുന്നത് അർബുദവുമായി മല്ലിടുന്നവർക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നു. ഏറ്റവും വെല്ലുവിളി ഉയർത്തുന്നതും സങ്കീർണ്ണവുമായ കേസുകൾ പോലും കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് പരിചയസമ്പത്തുള്ളതിനാൽ മികച്ച രോഗവിമുക്തിക്ക് കാരണമാവുകയും അർബുദം വീണ്ടും വരുന്നതിൽ നിന്ന് തടയാൻ പോലും സാധിക്കുകയും ചെയ്യുന്നു -ഡോ. സുദർശൻ ബല്ലാൾ പറഞ്ഞു,

ആരോഗ്യപരിപാലനരംഗത്തെ അതികായർ എന്ന നിലയിൽ, 2 മില്യൺ രോഗികളെ പ്രതിവർഷം സേവിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയാണ് മണിപ്പാൽ ഹോസ്പിറ്റൽസ്. താങ്ങാനാവുന്ന വിധത്തിൽ തങ്ങളുടെ പൂർണ്ണമായ മൾട്ടിസ്പെഷ്യാലിറ്റി ഡെലിവെറി സ്പെക്ട്രത്തിലൂടെ ടെറിഷ്യറി കെയർ മൾട്ടിസ്പെഷ്യാലിറ്റി ആരോഗ്യപരിപാലന ചട്ടക്കൂട് വികസിപ്പിക്കുക എന്നതും അത് ഗൃഹപരിപാലനത്തിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതുമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയിലെ ബാംഗ്ലൂരിൽ മികച്ച ക്വറ്റേണറി കെയർ ക്ലിനിക്ക് ഉള്ള അവർക്ക് ഇന്ത്യയിൽ എല്ലായിടത്തും വിദേശത്തുമായി 8 ടെറിഷ്യറി കെയർ ക്ലിനിക്കുകളും, 7 സെക്കൻഡറി കെയർ ക്ലിനിക്കുകളും, 2 പ്രൈമറി കെയർ ക്ലിനിക്കുകളുമുണ്ട്. ഇന്ന്, മണിപ്പാൽ ഹോസ്പിറ്റൽസ് 5,200+ കിടക്കകൾ വിജയകരമായി നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ബഹൃത്തായ രോഗികൾക്ക് സമഗ്രമായ പരിപാലനവും പ്രതിരോധവും ഉൾക്കൊണ്ടുള്ള പരിചരണം മണിപ്പാൽ ഹോസ്പിറ്റൽസ് നൽകുന്നു. ക്ലിനിക്കൽ ഗവേഷണപ്രവർത്തനങ്ങളിലെ നൈതികമായ മാനദണ്ഡങ്ങൾക്ക് എഎഎച്ച്ആർപിപി-യുടെ ഔദ്യോഗിക അംഗീകാരം ഇന്ത്യയിൽ ആദ്യം ലഭിച്ചത് മണിപ്പാൽ ഹോസ്പിറ്റൽസിനാണ്. എൻഎബിഎൽ, എൻഎബിഎച്ച്, ഐഎസ്ഓ എന്നിവയുടെ അംഗീകാരങ്ങളും അവർക്കുണ്ട്. കൂടാതെ, ഇന്ത്യയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ആശുപത്രി കമ്പനിയും ഉപഭോക്തൃ സർവേ പ്രകാരം രോഗികളാൽ ഏറ്റവുമധികം ശുപാർശ ചെയ്യപ്പെടുന്ന ആശുപത്രിയും മണിപ്പാൽ ഹോസ്പിറ്റൽസാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.