Follow the News Bengaluru channel on WhatsApp

ലോട്ടറി അടിച്ചുവെന്ന മെസേജില്‍ കുരുങ്ങി; കര്‍ണാടക സ്വദേശിനിക്ക് നഷ്ടമായത് 1.67കോടി

 

ലോട്ടറി അടിച്ചുവെന്ന മെസേജില്‍ കുരുങ്ങി; കര്‍ണാടക സ്വദേശിനിക്ക് നഷ്ടമായത് 1.67കോടി
ബെംഗളുരു: ഡിജിറ്റല്‍ മോഷ്ടാക്കളുടെ കാലമാണിത്. ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷാപിഴവുകളും ഡിജിറ്റല്‍ ലോകത്തിനെ കുറിച്ചുള്ള അറിവില്ലായ്മയും കാരണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്നതും പതിവായികൊണ്ടിരിക്കുന്നു. ഇത്തവണ ഓണ്‍ലൈന്‍ കള്ളന്മാരുടെ ചൂണ്ടയില്‍ കുരുങ്ങിയ സ്ത്രീക്ക് നഷ്ടമായത് ചില്ലറ തുകയൊന്നുമല്ല. 1.67 കോടിരൂപ. കര്‍ണാടകയില്‍ ഇത്രയും വലിയൊരു ബാങ്ക് തട്ടിപ്പ് നടക്കുന്നത് ഇത് ആദ്യമാണ്. 60കാരിയായ അംബുജാക്ഷിയ്ക്കാണ് പണം നഷ്ടമായത്.

അതും ഇപ്പോള്‍ പതിവായിരിക്കുന്ന ‘ വിന്നിങ് ലോട്ടറി’ തട്ടിപ്പിലൂടെ. പത്ത് ലക്ഷം പൗണ്ട് അതായത് 9.3 കോടിരൂപ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് അറിയിച്ച് വന്ന മൊബൈല്‍ ഫോണ്‍ കോളില്‍ നിന്നാണ് കാര്യങ്ങളുടെ തുടക്കം.അംബുജാക്ഷിയ്ക്ക് ഇലക്ട്രോണിക് നിര്‍മാണ കമ്പനിയുടെ പേരിലാണ് കോള്‍ വരുന്നത്.ലക്കി ഡ്രോയില്‍ അംബുജാക്ഷിയ്ക്ക് പത്ത് ലക്ഷം പൗണ്ട് അടിച്ചുവെന്നാണ് ബ്രൗണ്‍ എന്ന് പരിചയപ്പെടുത്തിയ വിദേശിയാണ് ഫോണ്‍ ചെയ്തത്. താന്‍ ലണ്ടന്‍ സ്വദേശിയാണെന്നും ബിസിനസ് ദല്‍ഹിയിലാണെന്നും ഇയാള്‍ അറിയിച്ചു.

ലോട്ടറി തുക ലഭിക്കണമെങ്കില്‍ നോട്ടറി അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 79990 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക സ്ഥിര നിക്ഷേപത്തില്‍ നിന്ന് നല്‍കിയ സ്ത്രീ ബ്രൗണ്‍ പറഞ്ഞിട്ട് വിളിച്ച പലരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 16742400 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കി. പിന്നീടാണ് കബളിപ്പിക്കുകയാണെന്ന് മനസിലായത്.ഇവരുടെ രണ്ട് മക്കള്‍ പതിനാല് വര്‍ഷമായി ജമൈക്കയില്‍ ഡോക്ടര്‍മാരാണ്. തട്ടിപ്പ് നടത്തിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് കേസ് അന്വേഷിക്കുന്ന പോലിസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.