ശ്രീ മുത്തപ്പൻ സേവാ സമിതി ട്രസ്റ്റ് തിരുവപ്പന മഹോത്സവം

ബെംഗളൂരു : ബാംഗ്ലൂർ ശ്രീ മുത്തപ്പൻ സേവാ സമിതി ട്രസ്റ്റിന്റെ പതിനൊന്നാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8,9 തീയതികളിൽ നടക്കും. കല്യാൺ നഗറിലെ ബാബുസപാളയ അഗ്ര റെയിൽവേ ഗേറ്റിന് സമീപം ന്യൂ മില്ലേനിയം ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്.

എട്ടാം തീയതി പുലർച്ചെ നാലിന് ഗണപതി ഹോമം, ഒമ്പതിന് കൊടിയേറ്റം, ഉച്ചക്ക് 12 മണിക്ക് ദൈവത്തെ മലയിറക്കൽ, വൈകിട്ട് 4ന് ഘോഷയാത്ര,5 ന് ശ്രീ മുത്തപ്പൻ വെള്ളാട്ടം, രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ, 8 ന് അന്നദാനം, 10 ന് മുടിയഴിക്കൽ.
ഒമ്പതാം തീയതി രാവിലെ ഒമ്പത് മണിക്ക് ശൈവ വൈഷ്ണവ സംഗമം ശ്രീ മുത്തപ്പൻ തിരുവപ്പന തറ, പത്തിന് താലപ്പൊലി പ്രദക്ഷിണം, പതിനൊന്നിന് ഡോ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം, പന്ത്രണ്ടിന് മഹാ അന്നദാനം, ഉച്ചക്ക് 1 ന് പള്ളിവേട്ട, 2 ന് സിനിമ പിന്നണി ഗായകൻ പന്തളം ബാലനും സംഘവും നയിക്കുന്ന ഭക്തിഗാനസുധ, വൈകിട്ട് ആറിന് കൂപ്പൺ നറുക്കെടുപ്പ്, രാത്രി എട്ടിന് കളിയാം വെള്ളി(തിരുമുടി അഴിക്കല്‍).

കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത്ത് നാരായണൻ, കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ, എം.എൽ.എ മാരായ ബൈരതി ബസവരാജ്, അരവിന്ദ് ലിംബാവലി, മുൻ എം.എൽ.എ നന്ദീഷ റെഡ്ഡി, കോർപ്പറേറ്റർ രാധമ്മ വെങ്കിടേഷ്,ഗോകുലം ഗോപാലൻ, മുൻ കോർപ്പറേറ്റർ രാജണ്ണ, ടെക്നോ ഹീറ്റ് ഡയറക്ടർ തോമസ് ജോസഫ് എന്നിവർ മുഖ്യാഥിതികളായിരിക്കും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.