Follow the News Bengaluru channel on WhatsApp

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷക്കുള്ള അഭിമുഖ പരിശീലനം

ബെംഗളൂരു :  കേരള സമാജം ഐ എ എസ് അക്കാദമിയിൽ സിവിൽ സർവീസസ് അഭിമുഖ പരീക്ഷയ്ക്കുള്ള സൗജന്യ  പരിശീലനം ഫെബ്രുവരി 15,16 തിയ്യതികളിൽ ഇന്ദിരാനഗർ കൈരളീ നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ വെച്ച് നടക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരും  വിവിധ മേഖലകളിലെ വിദഗ്ധരും ഉൾപ്പെട്ട അഞ്ചു സമിതികൾ മാതൃകാ അഭിമുഖങ്ങൾ നടത്തും. അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും ബാംഗ്ലൂർ കസ്റ്റംസ് ആൻഡ് സെൻട്രൽ ടാക്സസ് ജോയിന്റ് കമ്മീഷണറുമായ പി.ഗോപകുമാർ നേതൃത്വം നൽകും.

തെലങ്കാന വാണിജ്യ നികുതി റിട്ട. അഡീഷണൽ കമ്മീഷണർ വൈ.സത്യനാരായണ, ആന്ധ്രപ്രദേശ് ഐ.ജി എൻ.സഞ്ജയ്, ഉത്തർപ്രദേശ് ഐ.ജി ബി.ഡി.പോൾസൺ, ഒഡീഷ ഐ.ജി. എൻ.ബി.ഭാരതി,റിട്ട. കസ്റ്റംസ് ചീഫ് കമ്മീഷണർ കെ.എസ്.നായർ, റിട്ട.ഇൻകം ടാക്സ് ചീഫ് കമ്മീഷണർമാരായ എം.തിരുമലകുമാർ, എം.ഗോപാലറാവു, ജി.എസ്.ടി കമ്മീഷണർ കെ.ബാലമുരുകൻ, കേന്ദ്ര റിട്ട. അഡീഷണൽ സെക്രട്ടറി ബി.വി.ഗോപിനാഥ്, റെയിൽവേ ചീഫ് കൊമേഴ്സ്യൽ മാനേജർ എസ്.ഗഗാറിൻ, പഴ്സണൽ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ദേവേന്ദർ പ്രസാദ്
തുടങ്ങിയവർ പരിശീലന സമിതിയിലുണ്ട്.

സിവിൽ സർവീസസ് പരീക്ഷയുടെ അവസാന കടമ്പയായ അഭിമുഖപരീക്ഷക്ക്  275 മാർക്കാണുള്ളത്.

കേരള സമാജം ഐ എ എസ് അക്കാദമിയിൽ നിന്നും ഇതുവരെ 111 പേർ വിവിധ സിവിൽ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലനവും അക്കാദമിയിൽ പുരോഗമിക്കുന്നു.

അഭിമുഖ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 9538209745 ഇ-മെയിൽ- ksiasbgl@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.