Follow the News Bengaluru channel on WhatsApp

മോഷണം പോയ ട്രക്ക് ജിപിഎസ് സഹായത്തോടെ കണ്ടെടുത്ത് പോലിസ്

മൈസൂരു:  മൈസുരു റോഡില്‍ നിന്ന് മോഷ്ടിച്ച മാലിന്യ കോംപാക്റ്റര്‍ സിറ്റി മാര്‍ക്കറ്റ് പോലീസ് കണ്ടെടുത്തു. വാഹനത്തില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് പോലിസിനെ ഇതിനായി സഹായിച്ചത്. ബിബിഎംപിയുടെ മാലിന്യനിര്‍മാര്‍ജ്ജന കരാറുകാരന്‍ ഹര്‍ഷവര്‍ധന റെഡ്ഢിയുടെ ട്രക്കാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 3നായിരുന്നു സംഭവം. നിരവധി കോംപാക്റ്റര്‍ ട്രക്കുകളുള്ള ഇയാളാണ് സിറ്റി മാര്‍ക്കറ്റ് ഏരിയയിലെ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നത്.

ഫെബ്രുവരി മൂന്നിന് വൈകിട്ട് 6.30 ന് ഡ്രൈവര്‍ ഹനുമന്തന്‍, മാര്‍ക്കറ്റ് റോഡില്‍ ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ സ്ഥലത്തെത്തിയപ്പോള്‍ ട്രക്ക് കാണാതായതായി . പരിസര പ്രദേശങ്ങളില്‍ വാഹനം തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്നാണ്  പോലിസില്‍ പരാതി നല്‍കിയത്. മണ്ടൂര്‍ വില്ലാഗില്‍ നിന്നാണ് പോലിസ് വാഹനം കണ്ടെത്തിയത്. 150 ലിറ്റര്‍ ഡീസല്‍ മോഷ്ടാക്കള്‍ ഊറ്റിയെടുത്തിട്ടുണ്ട്. ബാറ്ററി മോഷണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പോലിസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.