സമൂഹ വിവാഹത്തിലൂടെ ഒന്നിച്ചവരുടെ സ്നേഹ സംഗമം ശ്രദ്ധേയമായി

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുന്നില്‍ നില്‍ക്കുന്ന  എ ഐ കെ എം സി സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റിയുടെ നന്മയാൽ കഴിഞ്ഞ വര്‍ഷം  വൈവാഹിക ജീവിതം ലഭിച്ച 59 ദമ്പതികൾ ഒരുവർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു. എ ഐ കെ എം സി സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ്  ഇവര്‍ വീണ്ടുമെത്തി അനുഭവങ്ങള്‍ പങ്കുവെച്ചത്.  കഴിഞ്ഞ വർഷം ഫെബ്രുവരി പത്തിനായിരുന്നു എ ഐ കെ എം സി സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി സമൂഹ വിവാഹം സംഘടിപ്പിച്ചത്.

എ ഐ കെ എം സി സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 23 ന് നടത്തുന്ന സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന 100 ഓളം കുടുംബങ്ങളും ഈ സംഗമത്തിൽ പങ്കാളികളായി. കർണാടയിലെ വിവിധ ചേരി പ്രദേശങ്ങളിലെ 59 ഓളം കുടുംബങ്ങളിലെ യുവതി യുവാക്കളെയാണ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ ഒന്നിപ്പിച്ചത്. ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ എന്തെങ്കിലും കുടുംബ പ്രശ്നങ്ങൾ വന്നിട്ടുണ്ടോ എന്ന പ്രസിഡന്റ് ഉസ്മാന്‍റെയും സെക്രട്ടറി നൗഷാദിന്റെയും ചോദ്യങ്ങൾക്ക് വളരെ സന്തോഷകരമായ ജീവിതമാണ് ഞങ്ങൾ നയിക്കുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. സാമൂഹ്യമായ കർത്തവ്യങ്ങൾ ഇനിയും തുടരുന്നതിന് ഇത്തരം അനുഭവങ്ങൾ സമ്മാനിക്കുന്ന ഊർജ്ജം കുറച്ചൊന്നുമല്ലന്ന് സംഘാടകർ പറഞ്ഞു.
കഴിഞ്ഞ വർഷം വിവാഹിതരായ കുടുംബങ്ങൾക്കുള്ള സ്നേഹ സമ്മാനവും ഈ വരുന്ന ഫിബ്രവരി 23ന് സമൂഹ വിവാഹത്തിന് തെരഞ്ഞെടുത്ത 100 ഓളം കുടുംബങ്ങള്‍ക്കുള്ള  വിവാഹ വസ്ത്രവും ചടങ്ങിൽ വിതരണം ചെയ്തു പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു ശറഫുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി…
ജനറൽ സെക്രട്ടറി എം.കെ നൗഷാദ്, കെ.ട്ടി സുബൈർ, മൗലാനാ അഷ്റഫ് അലി, ഹാജിഭ, യൂസുഫ് കോരമംഗല, റഹീം ചാവശ്ശേരി,എസ്,വൈ, എസ് ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് ഹാജി ആർ,സി പുരം, അബു ഹാജി, അച്ചുച്ച, ശംസുദ്ദീൻ കൂടാളി, റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.

ടി.സി മുനീർ, സിറാജ് നീലസന്ദ്ര,നജീബ്, എം.കെ റസാഖ്,മൊയ്തു പെർള,റഹ്മാൻ തൊപ്പി,സുബൈർ കായക്കൊടി,അബ്ദുല്ല മാവള്ളി,നവീം,റഹീം,റഫീഖ് ബുള്ളറ്റ്,അബ്ദു,സാജിത, സീനത്ത്, നസീറ, റെയ്ഹാന, സൈബുനിസ്സ,മുബീന തുടങ്ങിയവർ നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.