Follow the News Bengaluru channel on WhatsApp

ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരൻ അന്തരിച്ചു

ഒറ്റപ്പാലം : മുതിർന്ന ആർ.എസ്.എസ്. പ്രചാരകനും വിചാരകേന്ദ്രം സ്ഥാപകനും ഡയറക്ടറുമായ പത്മവിഭൂഷൻ പി. പരമേശ്വരൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഒറ്റപ്പാലത്ത് വെച്ചായിരുന്നു അന്ത്യം

കേരള രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറഞ്ഞു നിന്ന അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ പരമേശ്വർജി എന്നാണ് വിളിച്ചിരുന്നത്.

ഭാരതീയ ജനസംഘത്തിലും ആർ.എസ്​.എസിലും വിവിധ സ്ഥാനങ്ങൾ വഹിച്ചു​. ജനസംഘത്തി​​ന്റെ ദേശീയ സെക്രട്ടറി, ദേശീയ വൈസ്​ പ്രസിഡൻറ്​ എന്നീ പദവികളും വഹിച്ചിട്ടുണ്ട്​. ന്യൂഡൽഹിയി​െല ദീൻദയാൽ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ മുൻ ഡയറക്​ടറുമാണ്​. കേരളത്തി​ൽ ആർ.എസ്​.എസി​​ന്റെ വളർച്ചയിൽ നിർണായക പങ്ക്​ വഹിച്ചിട്ടുണ്ട്​.

1926 ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനിച്ച പി പരമേശ്വരൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദ​​െൻറ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനിൽ എത്തിയ അദ്ദേഹം പിന്നീട് ആർ.എസ്​.എസ്​ പ്രചാരകനായി.

1967 മുതൽ 71 വരെ ജനസംഘം ദേശീയ സെക്രട്ടറിയായും 1971 മുതൽ 1977 വരെ അഖിലേന്ത്യാ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 1977 വരെ മിസ തടവുകാരനായി.

1982 ൽ തിരുനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിച്ചു.

പരമേശ്വരന്റെ വിയോഗത്തോടെ സംഘ്പരിവാറിന് നഷ്ടമാകുന്നത് എക്കാലത്തേയും മികച്ച സൈദ്ധാന്തികനെയാണ്.

 

ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 10.30 വരെ തിരുവനന്തപുരം സംസ്കൃതി ഭവനിൽ പൊതുദർശനത്തിന് വെക്കും

സംസ്കാരം ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിൽ തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.