രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍

ചെന്നൈ: നടന്‍ രജനീകാന്ത് ഏപ്രിലില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ താരത്തിന്റെ പാര്‍ട്ടിയിലേക്ക് കൂടുമാറിയെത്തുമെന്നാണ് കരുതുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് താരം നീങ്ങുന്നത്. അണ്ണാഡിഎംകെയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ തന്നെയാണ് കൂടുമാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം. രജനിയുടെ പ്രമുഖ രാഷ്ട്രീയ ഉപദേശകനായ തമിഴരു മണിയനാണ് ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവെച്ചിരിക്കുന്നത്.
അണ്ണാഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനികാന്തിനൊപ്പം എത്തുമെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കുക. സെപ്തംബറില്‍ താരത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ റാലി നടത്തും. വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ നീക്കങ്ങള്‍. തമ്‌ഴനാട്ടിലെ ജാതികേന്ദ്രീകൃത പാര്‍ട്ടി പട്ടാളി മക്കള്‍കക്ഷി രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തും. താരം പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിയില്‍ ലയിക്കുമെന്നാണ് നീതി പാര്‍ട്ടി നേതാവ് എസി ഷണ്‍മുഖം പ്രഖ്യാപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.