കൊറോണ; ബെംഗളുരു മെട്രോ റെയിലിന്റെ ടണല്‍ നിര്‍മാണം മുടങ്ങി

ബെംഗളുരു: ചൈനയിലെ കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെംഗളുരു മെട്രോയുടെ ടണല്‍ നിര്‍മാണം നിര്‍ത്തിവെച്ച് അധികൃതര്‍. 5.5 കിമീ ദൂരത്തിലുള്ള ടണലാണ് മെട്രോയുടെ വെല്ലാര്‍ ജങ്ഷന്‍-പോട്ടേരി ടൗണ്‍ റൂട്ടിനായി നിര്‍മിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായ ചൈനക്കാര്‍ താത്കാലിക വിസാ നിയന്ത്രണ നടപടികളില്‍ കുടുങ്ങിയതിനാലാണ് പദ്ധതിയുടെ നിര്‍മാണം താത്കാലികമായി നിര്‍ത്തിയത്. ടണല്‍ ബോറിങ് മെഷിനിന്റെ സംയോജനവും വിന്യാസവും പ്രവര്‍ത്തനവുമൊക്കെ നടത്തുന്നത് ചൈനീസ് ഉദ്യോഗസ്ഥരാണ്.

ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഹെവി ഇന്റസ്ട്രി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല.രണ്ട് ടിബിഎമ്മുകള്‍ ചെന്നൈ തുറമുഖത്ത് എത്തിയിട്ടുണ്ടെന്നും ഫെബ്രുവരി പകുതിയോടെ ബെംഗളൂരുവിലെത്തുമെന്നും ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് രണ്ട് പേര്‍ യാത്രാമാര്‍ഗത്തിലാണ്, മാര്‍ച്ചില്‍ ഇവിടെയെത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.