Follow the News Bengaluru channel on WhatsApp

വർത്തമാന ഇന്ത്യ ഫാസിസ്റ്റ് പ്രതീക്ഷകളെ നിഷ്പ്രഭമാക്കി ; ഓണമ്പിള്ളി മുഹമ്മദ് ഫൈസി

ബെംഗളൂരു :  എസ് കെ എസ് എസ് എഫ് ബാംഗ്ലൂർ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റിയിൽ എസ് കെ എസ് എസ് എഫ് ട്രൈസനേറിയം പ്രോഗ്രാം സംഘടിപ്പിച്ചു. ദാറുൽ ഹുദ ആന്ധ്ര ഓഫ് ക്യാമ്പസ് പ്രിൻസിപ്പൽ ഉസ്താദ് ശറഫുദ്ദീൻ ഹുദവി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുല്ല മുസ്ലിയാർ കുടക് അനുഗ്രഹപ്രഭാഷണം നടത്തി. മുഖ്യാതിഥി ഉസ്താദ് അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.

എസ് കെ എസ് എസ് എഫ് ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന മുപ്പതാം വാർഷികാഘോഷം ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല സംഗമങ്ങൾക്കും പ്രോഗ്രാമുകൾക്കും ഇതോടെ സമാപനം കുറിച്ചു.
വർത്തമാന ഇന്ത്യ ഏറെ ശുഭപ്രതീക്ഷകൾ നൽകുന്നുവെന്നും ഫാസിസ്റ്റ് പ്രതീക്ഷകളെ പാടെ തകർത്തു കളഞ്ഞു എന്നും മുഖ്യപ്രഭാഷകൻ പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം എതിർ ശബ്ദമായി മുഖ്യധാരയിൽ നിലകൊണ്ടത് വെറും ന്യൂനപക്ഷങ്ങൾ ആയിരുന്നില്ല മറിച്ച് ഭൂരിപക്ഷ ജനാധിപത്യ വിശ്വാസികൾ കൂടിയായിരുന്നു എന്ന് നാം ഓർക്കണം. രാജ്യം തിരിച്ചു വരും, അതിശക്തമായ തിരിച്ചുവരവിനായി യുവാക്കൾ സജ്ജരാകണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാപ്റ്റർ ജനറൽ സെക്രട്ടറി അബ്ദുൽ സലിം കെ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് തങ്ങൾ, ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, ഷംസുദ്ദീൻ കൂടാളി (എസ്‌വൈഎസ് ) സൈഫുദ്ദീൻ, ഷാജൽ തച്ചംപൊയിൽ, റാഷിദ്, നജ്മുദ്ദീൻ ഹുദവി, സമദ് ഫൈസി, സുഹൈൽ ഫൈസി, സാദിഖ്, മുഹമ്മദ് ജാഫർ (എസ്കെഎസ്എസ്എഫ്), അയ്യൂബ് ഹസനി ( എസ് കെ ജെ എം), തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാമിൽ വർക്കിങ്ങ് സെക്രട്ടറി നിസാം പുതുപ്പറമ്പ് സ്വാഗതവും ട്രഷറർ എം എ സലീം കുടക് നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.