Follow the News Bengaluru channel on WhatsApp

തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു :   ബാംഗ്ളൂർ ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ നേതൃത്ത്വത്തിൽ കല്യാൺ നഗർ ബാബുസപാളയ അഗ്രയിൽ രണ്ട് ദിവസങ്ങളിലായി നടന്ന പതിനൊന്നാം വർഷ ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം വിപുലമായ ചടങ്ങുകളോടെയും ,കലാ-സാംസ്കാരിക പരിപാടികളോടെയും ആഘോഷിച്ചു. ശനിയാഴ്ച പുലർച്ചെ കുട്ടൻ തിരുമേനിയുടെ മേൽനോട്ടത്തിൽ ഗണപതിഹോമപൂജയും, തുടര്‍ന്നു കൊടിയേറ്റവും അരങ്ങേറി. ട്രസ്റ്റ് പ്രസിഡണ്ട് സന്തോഷ്, ആഘോഷ കമ്മറ്റി ചെയർമാൻ നാരായണ പ്രസാദ്, ട്രസ്റ്റ് ഭാരവാഹികൾ,ആഘോഷ കമ്മറ്റിയംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങളുടെ  തുടക്കം. ദൈവത്തെ മലയിറക്കൽ, അഗ്ര ശിവക്ഷേത്രത്തിൽ നിന്നും പഞ്ചാരിമേള അകമ്പടിയോടെയുള്ള ഘോഷയാത്ര, ശ്രീമുത്തപ്പൻ വെള്ളാട്ടം, നൃത്യനൃത്തങ്ങൾ,കലശം വരവ്, അന്നദാനം, എന്നിവക്കൊപ്പം ശ്രീമുത്തപ്പൻ ദൈവത്തിന്റെ തിരുമുടിയഴിക്കലോടെ ആദ്യദിനപൂജകൾക്ക് സമാപനം കുറിച്ചു.

ഞായറാഴ്ച രാവിലെ  ശൈവ വൈഷ്ണവ സംഗമം, ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം എന്നിവ അരങ്ങേറി. കലശം മടപ്പുരയിൽ പ്രവേശിപ്പിച്ച ശേഷം മാതൃസേവാസമിതി അംഗങ്ങളുടെയും,ഭക്തരുടെയും താലപ്പൊലി പ്രദക്ഷിണവും നടന്നു, സ്ഥലം എം.എൽ.എയും,മന്ത്രിയുമായ ബൈരത്തി ബസവരാജ്,ടെക്നോഹീറ്റ് മാനേജിംഗ് ഡയരക്ടർ തോമസ്സ് ജോസഫ് മുൻ കോർപ്പറേറ്റർ രാജണ്ണ എന്നിവർ മുഖ്യാഥിതികളായിരുന്നു. പ്രശസ്ത പ്രഭാഷകനും,സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം നടത്തി. തുടര്‍ന്നു മഹാഅന്നദാനം, പള്ളിവേട്ട, കുട്ടികൾക്കുള്ള ചോറൂണ്, പ്രശസ്ത സിനിമാ പിന്നണി ഗായകൻ പന്തളം ബാലനും,സംഘവും നയിച്ച ഭക്തിഗാനസുധ,  പ്രസാദ വിതരണം, കൂപ്പൺ നറുക്കെടുപ്പ് രാത്രി 9ന് നടന്ന കളിയാംവെള്ളി. എന്നിവയോടെ ഉത്സവത്തിന് കൊടിയിറക്കമായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.