പ്ലാസ്റ്റികിന് വിട; ബെംഗളുരുവിലെ ‘ഈറ്റ് രാജ ജ്യൂസ് ‘ഷോപ്പിലെ വിശേഷങ്ങള്‍ വ്യത്യസ്തമാണ്

ബെംഗളൂരു : പ്ലാസ്റ്റിക് നിരോധനത്തിനായി സര്‍ക്കാരുകള്‍ നടപടി ആരംഭിച്ചിട്ട് കുറച്ചായി. എന്നാല്‍ പ്ലാസ്റ്റികിന് പകരം എന്തൊക്കെ വസ്തുക്കള്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉപയോഗിക്കാമെന്ന ആലോചനയിലാണ് വ്യാപാരികള്‍. ജ്യൂസ് പാക്കറ്റുകള്‍ അടക്കമുള്ളവയ്ക്ക് പോലും നിരോധനം നടത്തിയിരിക്കെ എന്ത് ചെയ്യുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. എന്നാല്‍ ബെംഗളുരുവിലെ ഒരു ജ്യൂസ് ഷോപ്പിനെ കുറിച്ച് അറിഞ്ഞാല്‍ ഈ ടെന്‍ഷന്‍ അകന്നുപോകും. മല്ലേശ്വരത്തെ ‘ഈറ്റ് രാജ’ എന്ന ജ്യൂസ് ഷോപ്പ് വളരെ തിരക്കേറിയ ഒരു കടയാണ്. സ്വാദുള്ള ഫ്രഷ് ജ്യൂസുകള്‍ക്ക് ഈ ഷോപ്പില്‍ വന്‍ തിരക്കാണ്. എന്നാല്‍ ഈ കടയില്‍ ഇനിയെത്തിയാല്‍ പ്ലാസ്റ്റിക് കൂടുകളോ ഗ്ലാസുകളോ ഇല്ലാതെ ജ്യൂസ് നല്‍കുന്നത് കാണാം. വളരെ തനിമയാര്‍ന്ന രസകരമായ വിദ്യ. ജ്യൂസ് തയ്യാറാക്കുന്ന പഴവര്‍ഗത്തിന്റെ തോട് മനോഹരമായി മുറിച്ച് പാത്രമാക്കിയാണ് ഇവര്‍ ജ്യൂസ് പകരുന്നത്. പഴച്ചാറിനായി ചുമ്മാ ചെത്തികളയുന്ന തൊലി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ് ഈ കടയുടമ രാജ.. അതുമാത്രമല്ല ആളുകള്‍ ജ്യൂസ് കഴിച്ചുകഴിഞ്ഞാല്‍ ഈ തോടുകള്‍ വൃത്തിയായി ശേഖരിച്ച് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യുന്നു. ഈ സീറോ വേസ്റ്റ് ജ്യൂസ് ഷോപ്പിനെ കുറിച്ചുള്ള വിശേഷങ്ങള്‍ കടയിലെത്തുന്നവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ സ്റ്റീല്‍ കപ്പുകളുമായി ജ്യൂസ് കഴിക്കാനെത്തുന്നവര്‍ക്ക് 20 രൂപയ്ക്ക് ജ്യൂസും ഇവിടെയുള്ള പ്രത്യേകതയാണ്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് ഫ്രീയായി ജ്യൂസും നല്കുമെന്ന് രാജ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.