Follow the News Bengaluru channel on WhatsApp

ട്രാഫിക് പോലിസുകാരന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കാറിടിച്ച് മരിച്ച സംഭവം; പരിശോധന കര്‍ശനമാക്കി

ബെംഗളുരു: വാഹന പരിശോധനക്കിടെ ട്രാഫിക് പോലിസ് കാറിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലിസ്. കെംപഗൗഡ എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അതിവേഗതയിലെത്തിയ കാറിടിച്ചാണ് ചിക്കജാല ട്രാഫിക് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ധനജ്ഞയന്‍(40) മരിച്ചത്. ട്രാഫിക് പോലിസുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സിറ്റി ട്രാഫിക് പോലിസ് അറിയിച്ചു.

കൂടാതെ വിമാനത്താവളത്തിലേക്കുള്ള റോഡില്‍ വാഹനപരിശോധന കര്‍ശനമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമിതവേഗതയുണ്ടായാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരനായ കാര്‍ ഡ്രൈവര്‍ കുശാല്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്രദ്ധയില്‍ വാഹനമോടിച്ചതിനടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഈ റോഡില്‍ ഇത് രണ്ടാംതവണയാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ സമാനരീതിയില്‍ അപകടമുണ്ടാകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.