Follow the News Bengaluru channel on WhatsApp

കോഗ്നിസെന്റ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്; 20000 പേരെ നിയമിക്കും

ബെംഗളുരു: പ്രമുഖ ഐടി സേവന കമ്പനിയായ കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ക്യാമ്പസ് പ്ലേസ്‌മെന്റുകളുടെ എണ്ണം ഉയര്‍ത്തി.നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി രാജ്യത്തെ ഡിജിറ്റല്‍ നിപുണരായ ഉദ്യോഗാര്‍ത്ഥികളുടെ ലഭിക്കുന്നതിനായി ക്യാമ്പസുകളില്‍ നിന്ന് 20000 പേരെ നിയമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കോഗ്നിസെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ ഹംഫ്രീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ നൈപുണ്യത്തോടെ ജോലി ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കോഗ്നിസെന്റ് ഈ വര്‍ഷം തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിങ് ,സയന്‍സ് ബിരുദധാരികളുടെ എണ്ണം മുപ്പത് ശതമാനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടീനെക്,ന്യൂജെഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി എഞ്ചിനീയറിങ് ബിരുദധാരികളുടെ തുടക്കവേതനം 18% വര്‍ധിപ്പിച്ച് വാര്‍ഷിക വേതനം 400,000 രൂപയാക്കി മാറ്റി. 100 പ്രമുഖ കോളജുകളില്‍ നിന്നും 80% പേര്‍ക്ക് കമ്പനി നിയമനം നല്‍കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പിരിച്ചുവിടലുകളാണ് കമ്പനി നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റിലേക്കാണ് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ പതിനായിരം മുതല്‍ 12000 പേരെ കമ്പനി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തന്നെയാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിസിഎസിന് ശേഷം രണ്ട് ലക്ഷത്തോളം ജോലിക്കാരുള്ള രണ്ടാമത്തെ ഐടി കമ്പനിയായി കോഗ്നിസെന്റ് ഉയര്‍ന്നിരുന്നു. നിലവില്‍ ടിസിഎസിന് ഇന്ത്യയില്‍ 4,40,000 ജോലിക്കാരാണ് ഉള്ളത്. കോഗ്നിസെന്റിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ അതിവേഗ വളര്‍ച്ചയുള്ള ആകര്‍ഷക വിപണിയാണെന്നാണ് ബ്രിയാന്റെ അഭിപ്രായം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.