ശിവാജി നഗറില്‍ മരണപെട്ട ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു : ബോറിംഗ് ആശുപത്രിയിൽ വെച്ച് മരണപെട്ട മലയാളിയായ ഇബ്രാഹീമിന്‍റെ മൃതദേഹം ബെംഗളൂരു കെ എം സി സി നേതാക്കളും ശിവാജി നഗർ ഏരിയാ കമ്മറ്റി ഭാരവാഹികളും ചേർന്ന് ശാന്തി നഗർ ഖബർ സ്ഥാനിൽ മറവു ചെയ്തു.
കഴിഞ്ഞ ദിവസം റോഡരികില്‍ അവശ നിലയില്‍ കണ്ട മുഹമ്മദിനെ ശിവാജി നഗർ ഏരിയാ കെ എം സി സി പ്രവർത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.
പുറത്ത് നിന്നുളള മൃതദേഹങ്ങൾ മറവ് ചെയ്യാൻ അനുവാദമില്ലാത്ത പ്രസ്തുത ഖബർസ്ഥാനിൽ കെ എം സി സിയുടെ അഭ്യർത്ഥന മാനിച്ചാണ് അധികൃതര്‍ സ്ഥലം അനുവദിച്ചുതന്നത്.
പോക്കറ്റിൽ നിന്നും ലഭിച്ച പാൻകാർഡിലെ വിവരങ്ങൾവെച്ച് കെ എം സി സി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങൾവഴിയുളള അന്വേഷണത്തിലാണ് ചാവക്കാട് കടപ്പുറം ബദർപളളിക്കടുത്ത് താമസിക്കുന്ന മുഹമ്മദ് എന്നയാളുടെ സഹോദരനാണ് ഇദ്ദേഹമെന്ന് കണ്ടെത്തി. നാൽപ്പത് വർഷമായ് നാടുവിട്ടിറങ്ങിയ ഇദ്ദേഹത്തിന്ന് പിന്നീട് നാടുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വിവിധ ഹോട്ടലുകളിൽ ജോലിചെയ്ത് ജീവിച്ചു പോകുകയായിരുന്നു.

ഇന്നലെ രാത്രി ബോറിംങ്ങ് ആശുപത്രിയിൽവെച്ച് പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞതിന്ന് ശേഷം ബന്ധുക്കൾ എത്തുന്നത് വരെ മൃതദേഹം മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഫ്രീസറിലാണ് സൂക്ഷിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയത്. അവരുടെയുംകൂടി സാന്നിധ്യത്തിലാണ് മയ്യിത്ത് മറവ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.