Follow the News Bengaluru channel on WhatsApp

ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് ബഡ്ജറ്റിൽ കൂടുതൽ പദ്ധതികൾ വകയിരുത്തണം : എൻ.എ.ഹാരിസ് എം.എല്‍.എ

ബെംഗളൂരു : ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ബജറ്റിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും എൻ.എ.ഹാരിസ് എംഎൽഎ പറഞ്ഞു.

സംസ്ഥാന ബജറ്റിനു മുന്നോടിയായി കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ വിളിച്ചു ചേർത്ത ന്യൂനപക്ഷ സംഘടനാപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം സമുദായമടക്കംസിഖ്‌ , ബുദ്ധ , ക്രൈസ്തവ സംഘടനാ ഭാരവാഹികളും മറ്റും പങ്കെടുത്തു .

സദസ്സിനെ സ്വാഗതം ചെയ്ത്‌ സംസാരിച്ച മുഖ്യമന്ത്രി ബഡ്ജറ്റുമായി ബന്ധപ്പെട്ട വിഷയം മാത്രമേ സംസാരിക്കാവൂ എന്ന നിർദ്ദേശത്തോടെ യോഗം ആരംഭിച്ചു .

എം.എം.എ ജനറൽ സെക്രട്ടറി ടി സി സിറാജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു
സദസ്സിൽ പങ്കെടുത്ത മുൻ മന്ത്രി സമീർ അഹമ്മദ്‌ ഖാൻ , മുൻ മന്ത്രി യു ടി ഖാദർ, റിസ്വാൻ അർഷദ്‌ എം എൽ എ, മുൻ മന്ത്രി തൻവീർ സേട്ട്‌ , നിസ്സാർ അഹമെദ്‌ എം എൽ എ എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ സമുദായ സംഘടനകളെ പ്രധിനിതീകരിച്ചെത്തിയ നേതാക്കളോട്‌ ബജറ്റുമായി ബന്ധപ്പെട്ടത്‌ മാത്രം നിവേധനത്തിലൂടെ നൽകുവാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും നിവേദനത്തിന്ന് ഇവിടെ മറുപടി തരില്ലെന്നും ആവുന്നതൊക്കെ ബജറ്റിൽ ഉൾക്കൊള്ളിക്കാമെന്നും അറിയിച്ചു കൊണ്ട്‌ സമയക്കുറവ്‌ കാരണം പ്രസംഗങ്ങൾ ഒഴിവാക്കി അദ്ദേഹം നേരിട്ട്‌ നിവേദനങ്ങൾ സ്വീകരിച്ചു. ഇതനുസരിച്ച്‌  എം എം എ (മലബാർ മുസ്ലിം അസോസിയേഷൻ) നേതാക്കൾ നൽകിയ നിവേദനത്തിൽ വിദ്യാഭ്യാസ മേഖലയിലും ആതുര മേഖലയിലും ന്യൂനപക്ഷങ്ങൾക്ക്‌ ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട്‌ നിവേദനം നൽകി
പ്രസിഡന്റ്‌ ഡോ എൻ എ മുഹമ്മദിന്‍റെ പ്രത്യേക നിർദ്ദേശത്തിൽ ജനറൽ സെക്രട്ടറി  ടി സി സിറാജ്‌, കെ എച്ച്‌ ഫറൂഖ്‌ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നിവേദനങ്ങളെല്ലാം പഠിച്ച ശേഷം ന്യൂനപക്ഷങ്ങൾക്ക്‌ അർഹമായ പരിഗണന ബജറ്റിൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പു നൽകി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.