Follow the News Bengaluru channel on WhatsApp

ബെംഗളുരു റെയില്‍വേ ഡിവിഷനില്‍ യാത്രക്കാരില്‍ നിന്നും ഈടാക്കിയ പിഴത്തുക 25 കോടിരൂപ

ബെംഗളുരു: ബെംഗളുരു റെയില്‍വേ ഡിവിഷനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് ഈടാക്കിയ പിഴത്തുക 25 കോടിരൂപ. 10 മാസത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 459167 യാത്രികരില്‍ നിന്നാണ് ഈ തുക റെയില്‍വേക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളുടെ എണ്ണവും പിഴയും വളരെ ഉയര്‍ന്നതാണെന്ന് ബെംഗളുരു റെയില്‍വേ ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എഎന്‍ കൃഷ്ണ റെഡ്ഡി പറഞ്ഞു. ഈ വര്‍ഷം 23873 കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.

പിഴ ഇനത്തില്‍ മൂന്ന് കോടിരൂപ വര്‍ധിച്ചു. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാത്തവരില്‍ നിന്ന് ഈടാക്കിയ പിഴയും ഇതിലുള്‍പ്പെടുന്നു. പത്ത് രൂപയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തവരില്‍ നിന്ന് 260 രൂപയാണ് പിഴ ഈടാക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാനായി 17 പ്രത്യേക പരിശോധനകളാണ് നടത്തിയത്. സീസണ്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ച വിദ്യാര്‍ത്ഥികളും പിടിയിലായവരില്‍പ്പെടുന്നു. കാലാവധി തീര്‍ന്ന ടിക്കറ്റുകളുമായി യാത്ര ചെയ്തവര്‍ ,സീസണ്‍ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചുകളില്‍ കയറിയവര്‍ എന്നിവരില്‍ നിന്നൊക്കെയാണ് പിഴത്തുക ഈടാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.