Follow the News Bengaluru channel on WhatsApp

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് അപകടം; തൊഴിലാളിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

ബെംഗളുരു: കിണര്‍ കുഴിക്കുന്നതിനിടെ കഴുത്തറ്റം മണ്ണ് മൂടി അപകടത്തില്‍പ്പെട്ട തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്്തി. ഉഡുപ്പി കുന്ദാപുരയിലാണ് സംഭവം. 35കാരനായ രോഹിത്ത് ഖര്‍വേയാണ് അപകടത്തില്‍പ്പെട്ടത്. ഇരുപത് മീറ്റര്‍ ആഴമുള്ള കിണറില്‍ വെള്ളം കണ്ടതിന് ശേഷം പൈപ്പ് സ്ഥാപിക്കാനായി ഇറങ്ങിയതായിരുന്നു രോഹിത്ത്. എന്നാല്‍ മണ്ണ് ഇടിഞ്ഞ് വീണ് കുടുങ്ങി.കൂടെയുള്ള തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ജെസിബി ഉപയോഗിച്ച് മണല്‍ മാറ്റാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ മണല്‍ ഇടിഞ്ഞതോടെ ഈ രീതി ഉപേക്ഷിച്ചു. പിന്നീട് അഗ്നിശമന സേനയുടെ പക്കലുള്ള ചെറു ഉപകരണം ഉപയോഗിച്ച് കഴുത്തിന് ചുറ്റുമുള്ള മണ്ണ് നീക്കി. തോളിന് താഴെവരെ മണ്ണ് നീക്കിയ ശേഷം ക്രെയിനില്‍ ബെല്‍റ്റ് പിടിപ്പിച്ച് രോഹിത്തിനെ പൊക്കിയെടുക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.