ആപ്പ് അധിഷ്ഠിത സ്കൂട്ടറുകള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം
ബെംഗളുരു: നഗരത്തിലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര വാഗ്ദാനം ചെയ്യുന്ന ആപ്പ് അധിഷ്ഠിത സ്കൂട്ടറുകള്‍ക്ക് എതിരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. സ്കൂട്ടറുകള് തല്ലിത്തകര്‍ത്തും വിലപ്പിടിപ്പുള്ള സ്കൂട്ടറിന്റെ ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതോടെ വാടക സ്കൂട്ടറുകള് ലഭ്യമാക്കുന്ന കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ 24 മണിക്കൂറും സര്‍വീസ് ലഭിക്കുന്ന സ്കൂട്ടറുകള് യാത്രികര്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍ ബറ്ററികള്,ടയറുകള്‍ ,ഹെഡ്ലൈറ്റ് എന്നിവ സാമൂഹ്യവിരുദ്ധര്‍ ഊരിയെടുക്കുകയാണ്. നൂറുകണക്കിന് സ്കൂട്ടറുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്. ആപ്പ് അധിഷ്ടിത സ്കൂട്ടര്‍ നല്കുന്ന ബൗണ്‍സ് എന്ന ഏജന്‍സിക്ക് മാത്രം പന്ത്രണ്ടായിരത്തോളം സ്കൂട്ടറുകളുണ്ട്. ഇതില്‍ മാസം മുപ്പതിനും നാല്പതിനും ഇടയില്‍ സ്കൂട്ടറുകള് മനപൂര്‍വ്വം കേടുവരുത്തുകയോ മോഷ്ടിക്കുകയോ ആണ് ചെയ്യുന്നതെന്നും അധികൃതര്‍ ആരോപിച്ചു. മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ബൗണ്‍സ് പോലിസിനെ സമീപിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.