ഷഹീന്‍ബാഗാകാന്‍ ബിലാല്‍ബാഗ്; സമരക്കാര്‍ നിരാഹാര സമരത്തിലേക്ക്

ബെംഗളൂരു: ബിലാല്‍ബാഗില്‍ ഷഹീന്‍ബാഗിന് സമാനമായി പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. പന്ത്രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധം  നിരാഹാരസമരത്തിലേക്കും നീങ്ങിയിരിക്കുകയാണ്. രണ്ട് വനിതാ പ്രക്ഷോഭകരായ അമ്രീന്‍,വാര്‍സിയുമാണ് നിരാഹാരസമരം നടത്തുന്നത്. രണ്ട് ദിവസമായി ഇവര്‍ നിരാഹാര സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രതിഷേധക്കാരെ പാടെ അവഗണിച്ച മട്ടാണ്. പൗരത്വഭേദഗതിയിലും എന്‍ആര്‍സിയിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സമരം തുടരാനാണ് തീരുമാനം. പന്ത്രണ്ട് ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ടെങ്കിലും സമരക്കാരുമായി ചര്‍ച്ചയ്ക്ക് ഇതുവരെ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് സാകിബ് ഇദ്രിസ് പറഞ്ഞു. യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുന്ന സാഹചര്യത്തില്‍ അവഗണന തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.