Follow the News Bengaluru channel on WhatsApp

ടെക്കിയുടെ കൊലപാതകം; സഹോദരി ഭര്‍ത്താവും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

ബെംഗളുരു: സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍. മഹാദേവപുര റിങ്‌റോഡ് മേല്‍പ്പാലത്തിന് സമീപം ഹൊറമാവ് മെയിന്‍ റോഡിലെ താമസക്കാരനും സ്വകാര്യകമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ലക്ഷ്മണ്‍ കുമാര്‍ (33) ആണ് കൊല്ലപ്പെട്ടത്. കുമാറിന്റെ സഹോദരിഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ സത്യപ്രസാദ്(41) ,ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഹൈദരാബാദ് സ്വദേശി ദിനേശ്(26) ദിനേശിന്റെ ഭാര്യ സവിത (25) എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ലക്ഷ്മണ്‍ കുമാറിന്റെ ഭാര്യ ശ്രീജയെ വശത്താക്കാന്‍ സത്യപ്രസാദ് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് പോലിസ് പറയുന്നത്. 15 ലക്ഷം രൂപയും ഹൈദരാബാദില്‍ ഒരു ഫ്‌ളാറ്റും ആയിരുന്നു വാഗ്ദാനം. 2019 ജൂലൈ 16ന് ലക്ഷ്മണ്‍ കുമാറിനെ ദിനേശ് ആക്രമിച്ചെങ്കിലും കൊലപ്പെടുത്താന്‍ സാധിച്ചില്ല. ഈ വിഷയത്തില്‍ പോലിസ് കേസെടുത്തിരുന്നുവെങ്കിലും തനിക്ക് ശത്രുക്കളില്ലെന്നും ആളുമാറി ആക്രമിച്ചതാകാമെന്നുമുള്ള അദേഹത്തിന്റെ മൊഴിയെ തുടര്‍ന്ന് പോലിസ് കാര്യമായി അന്വേഷിച്ചില്ല. കുമാറിനെ കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സത്യ വീണ്ടും ദിനേശിനെ സമീപിച്ചതോടെയാണ് കൊലപാതകം അരങ്ങേറുന്നത്. ജനുവരി ഒന്ന് മുതല്‍ കുമാറിനെ കൊല്ലാനായി അവസരം കാത്തിരിക്കുകയായിരുന്നു സംഘമെന്ന് പോലിസ് പറഞ്ഞു. പിന്നീടാണ് ഓഫീസിലേക്ക് പോകുകയായിരുന്ന കുമാറിനെ മഹാദേവപുര റിങ് റോഡ് മേല്‍പ്പാലത്തിന് സമീപം വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.